മാഞ്ചസ്റ്ററിൽ മലയാളി നഴ്‌സ് അന്തരിച്ചു. കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ ബീന മാത്യു ചമ്പക്കര (53) ആണ് വിടവാങ്ങിയത്. ഇന്നലെ രാവിലെ 11.35ഓടെയായിരുന്നു മരണം. 2003 ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ബീന അന്നുമുതൽ എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന ക്യന്‍സര്‍ അസുഖബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു.മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാർ. മക്കൾ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ഇസബെല്‍ (ആംസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥി)
ബീനയുടെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ ദുഃഖം രേഖപ്പെടുത്തുന്നു.









