നവവധു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. അമേരിക്കയിൽ എൻജിനിയറായ കോട്ടയം നീറിക്കാട് മോനിപ്പള്ളിയിലായ വള്ളികുന്നേൽ യാക്കോബുകുട്ടിയുടെ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ) മകൾ അനിത വള്ളികുന്നേൽ (33) ആണ് മരിച്ചത്. (Malayali newlywed died of a heart attack in America)
അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എൻജിനിയറാണ്. നാല് മാസംമുമ്പായിരുന്നു ഇവരുടെ വിവാഹം.
മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പേരൂർ സെയ്‌ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി (തട്ടേൽപള്ളി) സെമിത്തരിയിൽ.
അമ്മ എം.സി. വത്സല (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, മങ്കട). സഹോദരി: ഡോ. അജിത (അസി.സർജൻ, ഗവ.പി.എച്ച്.സി, കൂർക്കേഞ്ചരി, തൃശ്ശൂർ).