അയർലണ്ടിൽ വിടവാങ്ങിയ മലയാളിക്ക് ആദാരാജാലികൾ അർപ്പിച്ച് മലയാളി സമൂഹം. കഴിഞ്ഞ ദിവസം അയര്‍ലണ്ടിൽ നിര്യാതനായ കാഞ്ഞൂര്‍ കോഴിക്കാടന്‍ വര്‍ക്കി ദേവസിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അയർലൻഡ്. മലയാളി സമൂഹം. ദ്രോഗഡയ്ക്ക് സമീപം ബെറ്റിസ് ടൗണില്‍ താമസിച്ചിരുന്ന വര്‍ക്കി ദേവസിയുടെ നിര്യാണത്തിൽ കനത്ത ദുഃഖവുമായിന്‍ കൗണ്ടി ലൂത്തിലെ മലയാളി സമൂഹം ഇന്ന് ഒത്തുചേരും. Malayali community pays tribute to Malayali who passed away in Ireland
ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണില്‍ സ്ഥിരതാമസമാക്കിയിരുന്ന വര്‍ക്കി ദേവസി ഏറെക്കാലമായി രോഗബാധിതനായിരുന്നു. അങ്കമാലി കാഞ്ഞൂര്‍ സ്വദേശിയാണ്. പരേതന്റെ ഭൗതികശരീരം നവംബര്‍ 30 ശനിയാഴ്ച ഉച്ചമുതൽ പൊതുദർശനത്തിനു കൊണ്ടുവരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 3 മണി വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലന്‍ പാരിഷ് സെന്ററില്‍ (A92 RY73) ആണ് പൊതുദർശനം. .
ഭാര്യ മേരി ദേവസി കാഞ്ഞൂര്‍ പെരുമായന്‍ കുടുംബാംഗം. മക്കള്‍ : നീന (നേഴ്‌സ്, ഓസ്‌ട്രേലിയ). ആല്‍ബിനസ് (അയര്‍ലണ്ട് ). മരുമകന്‍ : അങ്കമാലി ചെമ്പന്നൂര്‍ ചെന്നേക്കാടന്‍ ലിബിന്‍ വര്‍ഗീസ്. പരേതന്റെ സംസ്‌കാരം പിന്നീട് നാട്ടില്‍ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നടത്താനാണ് തീരുമാനം.