web analytics

ഇൻസ്റ്റ​ന്റ് ലോൺ ആപ് വഴി ലോൺ; തിരിച്ചടച്ചതിന് ശേഷം ഭീഷണി; മലയാളി തട്ടി എടുത്തത് 465 കോടി; അന്വേഷണത്തിനായി പുതുച്ചേരി പോലീസ് കേരളത്തിലേക്ക്

ചെ​ന്നൈ: ഇൻസ്റ്റ​ന്റ് ലോൺ ആപ് വഴി കോടികൾ തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ.

മ​ല​പ്പു​റം സ്വ​ദേ​ശി 42 കാരനായ മു​ഹ​മ്മ​ദ് ശ​രീ​ഫ് ആ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്. ഇയാളെ പു​തു​ച്ചേ​രി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് ഇ​ൻ​സ്റ്റ​ന്റ് ലോ​ണുകൾ എടുപ്പിച്ച് അതിലൂടെ തട്ടിയെടുത്തത് 465 കോ​ടി രൂ​പ​യാണ്.

വാ​യ്പ​യെ​ടു​ത്ത​വ​ർ പ​ണം തി​രി​കെ ന​ൽ​കി​യ​തി​നു ശേ​ഷ​വും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് കൂ​ടു​ത​ൽ പ​ണം ഇയാൾ ത​ട്ടി​യെ​ടു​ത്ത​ത്.

മു​ഹ​മ്മ​ദ് ശ​രീ​ഫു​മാ​യി ബ​ന്ധ​മു​ള്ള ത​ട്ടി​പ്പ് സം​ഘ​ത്തി​ന് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

ത​ട്ടി​പ്പി​ൽ മ​റ്റു നി​ര​വ​ധി പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യിരുന്നു. മോ​ഷ്ടി​ച്ച പ​ണം ക്രി​പ്‌​റ്റോ​ക​റ​ൻ​സി​യാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും ബോധ്യപ്പെട്ടു.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ക​മ്പ​നി​യും ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് കേ​ന്ദ്ര​ങ്ങ​ൾ പറഞ്ഞു.

ട്രാ​വ​ൽ ക​മ്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, വി​ദേ​ശ ശാ​ഖ​ക​ൾ, വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പുതുച്ചേരി പൊ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.

ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന 331 കോ​ടി രൂ​പ​യു​ടെ സ്ഥാ​വ​ര, ജം​ഗ​മ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ.​ഡി ​അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

യുദ്ധഭീതിക്കിടയിൽ ദുബായ് എയർപോർട്ടിൽ ആ കൊച്ചുപെൺകുട്ടി നൽകിയ പേപ്പർ; സോഷ്യൽ മീഡിയയിൽ കണ്ണീരണിയിക്കുന്ന കാഴ്ച!

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾ പുകയുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള പ്രവാസികളും യാത്രക്കാരും ആശങ്കയുടെ നിഴലിലാണ്. ...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഗ്രൂപ്പ് അഡ്മിൻമാർക്ക് പണി വരുന്നു; ഇതാ പോലീസിന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സോഷ്യൽ...

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍ ന്യൂഡൽഹി: സഞ്ജു...

Related Articles

Popular Categories

spot_imgspot_img