ഇന്ത്യയിൽ ഏറ്റവും ഭംഗിയായി റെയിൽവേ സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇപ്പോളിതാ ഇന്ത്യൻ റെയ്ൽവേയിലേക്ക് വരുമാനമുണ്ടാക്കി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച് കേരളം. സതേൺ റെയിൽവേ സ്റ്റേഷനിൽ വരുമാനത്തിൽ റെക്കോർഡ് നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് സ്റേഷനുകളാണ് ഇതിനു കാരണമായിരിക്കുന്നത്. 2023-24 വർഷത്തെ സതേൺ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന നിരക്ക് പുറത്തു വന്നപ്പോൾ കണ്ണൂർ 16-ാം സ്ഥാനം നേടി. 113 കോടി 33 ലക്ഷത്തിലധികം വരുമാനമാണ് കണ്ണൂർ റെയ്ൽവേയ്ക്കുവേണ്ടി നേടിയത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനേക്കാൾ വരുമാനം കണ്ണൂരിലാണ്. വരുമാനത്തിൽ, തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ സതേണിൽ 36-ാം സ്ഥാനത്തുണ്ട്. 39 കോടി 37 ലക്ഷത്തിനു മുകളിലാണ് വരുമാനം. സംസ്ഥാന തലത്തിൽ 16-ാം സ്ഥാനമാണ് തലശ്ശേരിക്ക്. 23 കോടി 71 ലക്ഷത്തിലധികം വരുമാനമുള്ള പയ്യന്നൂരിന് 41-ാം സ്ഥാനമാണ്. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള ഏഴാമത്തെ സ്‌റ്റേഷനായി കണ്ണൂർ ഇതോടെ മാറി.