മനോരമ ന്യൂസിനെ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ പിന്നിലാക്കി മാതൃഭൂമി ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ആഴ്ച്ച മൂന്നിലെ ടിആര്‍പി റേറ്റിംഗിലാണ് മാതൃഭൂമി മികച്ച സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ഏക്കാലത്തെയും പോലെ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ടിആര്‍പിയില്‍ ഒന്നാം സ്ഥാനത്ത്.
മറ്റെല്ലാ ചാനലുകളേയും പിന്നിലാക്കി 93 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
71 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനം സ്വന്തമാക്കാനായി അങ്ങേയറ്റം പരിശ്രമിച്ചെങ്കിലും 24 ന്യൂസിന് ഇക്കുറിയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പോയിന്റ് നിലയിലും താഴേയ്ക്ക് വീണ 24 ന്യൂസിന് ടിആര്‍പിയില്‍ 64 പോയിന്റുകള്‍ മാത്രമാണ് ഇക്കുറി നേടാനായത്.
മാതൃഭൂമി ന്യൂസാണ് ഇത്തവണ നാലാം സ്ഥാനത്ത് എത്തിയത്. 37 പോയിന്റുമായാണ് മനോരമ ന്യൂസിനെ മറികടന്ന് മാതൃഭൂമി നാലാം സ്ഥാനം നേടിയത്. 36 പോയിന്റുകളുമായി മനോരമ അഞ്ചാം സ്ഥാനത്താണുള്ളത്.
ആറാം സ്ഥാനത്ത് 20 പോയിന്റുമായി ജനം ടിവിയാണ്. 16 പോയിന്റുമായി ന്യൂസ് 18 കേരള ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്ത് 14 പോയിന്റുമായി കൈരളി ന്യൂസും ഉണ്ട്. ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ 9 പോയിന്റുമായി മീഡിയ വണ്‍ ടിവിയാണ്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച മലയാളം 24/7 ചാനലിന് ഇതുവരെ ടിആര്‍പിയില്‍ കയറി പറ്റാനായില്ല.