ഇനിയും കാത്തിരിക്കണം; ഓസ്‌കർ പട്ടികയിൽ നിന്നും ‘2018’ പുറത്ത്

ഓസ്കറിൽ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായാണ് 2018 മത്സരിച്ചത്. 88 സിനിമകളുടെ പട്ടികയിൽ നിന്ന് 15 സിനിമകൾ ചുരുക്കപ്പട്ടികയിൽ ഇടം നേടി. അർമേനിയ, ഭൂട്ടാൻ, ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, ജപ്പാൻ, മെക്‌സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കേരളത്തിൽ 2018 ൽ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ടോവിനോ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. അതേസമയം ‘ടു കിൽ എ ടൈഗർ’ ഡോകുമെൻ്ററി വിഭാഗത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.

അതേസമയം, 96-ാമത് അക്കാദമി അവാർഡിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 15 സിനിമകൾ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്ടൈറ്റിലോടെ അക്കാദമിയിൽ പ്രദർശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക.

മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കർ ചുരുക്കപട്ടികയിൽ ഇടം പിടിച്ച സിനിമകൾ

>പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ)

>ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്)

>ടോട്ടം (മെക്‌സിക്കോ)

>ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)

>അമേരിക്കാറ്റ്‌സി (അർമേനിയ)

>ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്)

>ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്)

>ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)

>സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിൻ)

>ഫോർ ഡോട്ടേഴ്‌സ് (ടുണീഷ്യ)

>20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)

>സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)

>ടീച്ചേഴ്‌സ് ലോഞ്ച് (ജർമനി)

>ഗോഡ്ലാൻഡ് (ഐസ്ലാൻഡ്)

>ലോ ക്യാപിറ്റാനോ (ഇറ്റലി)

 

Read Also: കുതിച്ച് കയറി കോവിഡ് .കേരളത്തിൽ 2606 രോ​ഗികൾ. രാജ്യത്ത് രോ​ഗം മൂലം മരിച്ചവരുടെ എണ്ണം ആറായി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !

നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി...

സിപിഎം ഭീഷണിക്കു പിന്നാലെ നടപടി; തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി

കണ്ണൂർ: സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം...

ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഔസേപ്പിൻറെ ഒസ്യത്ത്'....

അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലിയിലാണ് സംഭവം....

അബദ്ധത്തിൽ വീണത് ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക്; ഗുരുതരമായി പൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: ജിലേബി തയ്യാറാക്കുന്ന പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!