‘എന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു’: മാളുവിനെ ഒറ്റയ്ക്കാക്കി അമ്മ പോയി…ഉള്ളുലഞ്ഞ് നടി
നടി മാളവിക നായരുടെ അമ്മ സുചിത്ര നായരുടെ വിയോഗം ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സിനിമാലോകത്തിനും തീർത്തും അപ്രതീക്ഷിതമായ ഞെട്ടലായി.
ഹൃദയാഘാതത്തെ തുടർന്ന് 56-ാം വയസ്സിലായിരുന്നു അന്ത്യം. “എന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു” എന്ന വാക്കുകളോടെയാണ് മാളവിക അമ്മയുടെ മരണവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
റിട്ടയേർഡ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസന്റെയും ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജിലെ അധ്യാപികയായ പരേതയായ പ്രഫ. ബേബി ജി. നായരുടെയും മകളാണ് സുചിത്ര.
ചൊവ്വന്നൂർ പറപ്പൂർ വീട്ടിൽ സേതുമാധവൻ നായരാണ് ഭർത്താവ്. മാളവികയെ കൂടാതെ സുജിത്ത് ഹരിദാസ് എന്ന മകനും ഇവർക്കുണ്ട്.
മാളവികയുടെ ജോലിയും സിനിമാ പ്രവർത്തനങ്ങളും കാരണം കുടുംബം മുംബൈയിലായിരുന്നു താമസം. അവിടെവച്ചാണ് സുചിത്രയ്ക്ക് ഹൃദയാഘാതമുണ്ടായത്.
മകളുടെ കരിയറിനും യാത്രകൾക്കും സ്വപ്നങ്ങൾക്കും ഒപ്പം ഉറച്ചുനിന്ന ശക്തമായ സാന്നിധ്യമായിരുന്നു സുചിത്ര.
മാളവികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സിനിമകളുടെ ഡേറ്റുകൾ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയൊക്കെ കൈകാര്യം ചെയ്തിരുന്നത് അമ്മ തന്നെയായിരുന്നു. പലരും മാളവികയുടെ മാനേജർ എന്നാണ് സുചിത്രയെ വിശേഷിപ്പിച്ചിരുന്നത്.
മകൾക്ക് ജോലി ലഭിച്ചതിനെ തുടർന്ന് സ്വന്തം നാടായ തൃശൂർ വിട്ട് മുംബൈയിലേക്ക് താമസം മാറ്റാനും സുചിത്ര തയ്യാറായി. മാളവികയുടെ ഓരോ മുന്നേറ്റത്തിലും അമ്മയുടെ കരുതലും പിന്തുണയും ഉണ്ടായിരുന്നു.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാളവിക ആദ്യമായി ‘കറുത്തപക്ഷികളിൽ’ അഭിനയിച്ചത്. മമ്മൂട്ടിയുടെ മകൾ മല്ലിയെന്ന കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെ തന്നെ 2007-08ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും സ്വന്തമാക്കി.
ഓർക്കുക വല്ലപ്പോഴും, ശിക്കാർ, മായ ബസാർ, അക്കൽധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാർ തുടങ്ങിയ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.
English Summary
Actress Malavika Nair’s mother, Suchitra Nair, passed away unexpectedly at the age of 56 following a cardiac arrest. A strong pillar of support in Malavika’s life and career, Suchitra managed her daughter’s professional commitments and moved to Mumbai to support her work. The sudden loss has left the family and film fraternity in deep shock.
Actress Malavika Nair’s mother, Suchitra Nair, passed away unexpectedly at the age of 56 following a cardiac arrest. A strong pillar of support in Malavika’s life and career, Suchitra managed her daughter’s professional commitments and moved to Mumbai to support her work. The sudden loss has left the family and film fraternity in deep shock.
malavika-nair-mother-suchitra-nair-passes-away
Malavika Nair, Suchitra Nair, celebrity death, Malayalam cinema, film news, obituary, Kerala news









