കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.

ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.

ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.

മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

ഷഹബാസിനെ അവഗണിച്ച് മോദിയും പുടിനും

ഷഹബാസിനെ അവഗണിച്ച് മോദിയും പുടിനും ബെയ്ജിങ്: നിരവധി രാജ്യങ്ങളിലെ ഭരണാധികാരികൾ ഒത്തു ചേർന്ന...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img