പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ

പത്തനംതിട്ട: പത്തനംതിട്ടയിലെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പ്രാർത്ഥനാലയത്തിലാണ് തീപിടുത്തമുണ്ടായത്.

പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയെത്തി പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സമയോചിത ഇടപെടൽ മൂലം പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും

തെന്മലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കാൻ ഇക്കോടൂറിസത്തിൻെറ പ്രധാന ആകർഷണമായിരുന്നു മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ(സംഗീതജലനൃത്തധാര) വീണ്ടും പ്രവർത്തനമാരംഭിക്കുന്നു.

ആധുനിക സാങ്കേതികതികവിൽ തട്ടുപൊളിപ്പൻ പാട്ടിനൊപ്പം നൃത്തമാടുന്ന ജലധാരയും അതിനൊപ്പം വിവിധവർണ്ണങ്ങളും മിന്നിമറയുമ്പോൾ ഗാലറിയിലിരുന്ന് കാണുന്ന സഞ്ചാരികളുടെ മനസ്സും ആഹ്ലാദംകൊണ്ട് തിരതല്ലും…Read More

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റേയും നേതൃത്വത്തിൽ പരിശോധനകൾ കർശനമാകുമ്പോഴും തമിഴാനാട്ടിൽ നിന്നും ഫിറ്റ്നസും വേണ്ടത്ര രേഖകളുമില്ലാതെ തോട്ടം തൊഴിലാളികളുമായി വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നു.

ഏതാനും നാളുകളായി ഹൈറേഞ്ചിന്റെ വിവിധയിടങ്ങളിൽ വാഹന പരിശോധനകളും അമിത പിഴയീടാക്കലിനെതിരേ ഡ്രൈവർമാരുടെ യൂണിയനുകളുടേയും പ്രതിഷേധങ്ങളും ശക്തമാണ്.

എന്നാൽ തൊഴിലാളികളേ കുത്തിനിറച്ച് കമ്പംമെട്ട് അതിർത്തി കടന്ന് ..Read More

ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.

ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്. ഈ അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും.

നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.പദ്ധതി നടപ്പിലാക്കുന്നതിനായി…Read More

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റർ ചെയ്തത് മൂന്ന് പീഡനക്കേസുകൾ.

സ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി ലൈം​ഗിക പീഡനത്തിനരയാക്കിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് ആൺകുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നതായി കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി അറിയിച്ചു.

സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയും ഭാര്യയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കി….Read More

Summary: A major fire broke out at a Pentecostal Mission prayer hall near Pushpagiri Medical College Hospital in Thiruvalla, Pathanamthitta.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ, അറിയാം എട്ടു ഫീച്ചറുകൾ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

Related Articles

Popular Categories

spot_imgspot_img