പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിൽ വൻ തീപിടുത്തം. പുക പടർന്നതോടെ ഐ.സി.യുവിൽ നിന്നും വാർഡിൽ നിന്നും രോഗികളെ പൂർണമായും ഒഴിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. നൂറോളം കിടപ്പുരോഗികളെയാണ് വാർഡിൽ നിന്ന് ഒഴിപ്പിച്ചത്. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്.
പാലക്കാട് അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമീക നിഗമനം. തീപടർന്ന മുറിയോട് ചേർന്ന് മെഡിക്കൽ ഐ.സി.യുവും ,മുകളിലെ നിലയിൽ സർജിക്കൽ ഐ.സി.യു വുമാണ്. അവിടേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.