web analytics

ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ലഖ്‌നൗ: യുപിയിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.

ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം നടന്നത്. ഇതിനുപിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു.

ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. അതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി.

പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള ശ്രമവും തുടങ്ങിയിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാർഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയതായും അധികൃതര്‍ അറിയിച്ചു.”

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ നിന്ന് രക്ഷിച്ചു

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ...

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയിൽ കാക്കകൾ ചത്തുവീഴുന്നു, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും എച്ച്5എൻ1...

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി പൊന്നാനി:...

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

Related Articles

Popular Categories

spot_imgspot_img