ഓടുന്ന ബസിൽ ചാടി കയറി അസഭ്യവർഷവും തെറി വിളിയുമായി മൈത്രി ബസ് ജീവനക്കാരൻ;ചീത്തവിളി രൂക്ഷമായതോടെ ബസ് നിർത്തി തിരിച്ചടിച്ച് സെൻ്റ് തോമസ് ബസിൻ്റെ ഡ്രൈവർ;കേസെടുത്ത് പെരുമ്പാവൂർ പോലീസ്

പെരുമ്പാവൂർ: ബസ് ഗതാഗത കുരുക്കിൽപ്പെട്ടതിനെ തുടർന്നുള്ള തർക്കം കയ്യാംകളിയിൽ കലാശിച്ചു.പെരുമ്പാവൂരിലാണ് സംഭവം. രണ്ട് ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. സെന്റ് തോമസ് ബസിലെ ഡ്രൈവർ എൽദോ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ‘മൈത്രി’ ബസിലെ ജീവനക്കാരനായ അനീഷാണ് എൽദോയെ മർദ്ദിച്ചത്. ഇന്നലെ രാവിലെ കാലടിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് സമയക്രമത്തെച്ചൊല്ലി തർക്കം ആരംഭിച്ചിരുന്നു. ഈ തർക്കമാണ് വൈകുന്നേരത്തോടെ കയ്യാങ്കളിയിൽ അവസാനിച്ചത്.സെന്റ് തോമസ് ബസിൽ കയറിയ അനീഷ് യാത്രയ്‌ക്കിടെ ഡ്രൈവർ എൽദോയെ അസഭ്യം പറയുന്നതും മർദ്ദിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചീത്തവിളി രൂക്ഷമായതോടെ ഡ്രൈവർ ബസ് നിർത്തി തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട് ബസിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നു.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img