പോളിയിലെ കഞ്ചാവ് വേട്ട; മുഖ്യ പ്രതി പിടിയിൽ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രദാനാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
ഒഡിഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് പ്രദാനാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കൈമാറിയത്.
കേസിൽ നേരത്തെ നാലു വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മാര്‍ച്ചിലാണ് പൊലീസ് നടത്തിയ റെയ്ഡില്‍ പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും കണ്ടെത്തിയത്.
ഹോസ്റ്റലിൽ ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
സംഭവത്തെ അറസ്റ്റിലായ നാല് വിദ്യാർഥികളെയും കോളജ് പുറത്താക്കിയിരുന്നു. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പോളിടെക്നിക്കിൽ നിന്ന് പുറത്താക്കിയത്.
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സ്വാധീനമുണ്ടെങ്കിൽ ജയിലിൽ എന്തും നടക്കും
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ സ്വാധീനമുള്ള തടവു പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി.
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ജയിലിൽ സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് പ്രത്യേകം ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കണ്ണൂരിൽ തടവുകാർക്ക് യഥേഷ്ടം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴി.
എന്നാൽ എല്ലാത്തിനും പണം നൽകണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ജയിലിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ചില പ്രതികളാണ് ജയിൽ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നൽകിയ മൊഴിയും.
ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്ക് വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേതന്നെ ഉണ്ടായിരുന്നു.
സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി കണ്ണൂർ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതുവരെ അടുത്തിടെ പുറത്തു വന്നിരുന്നു.
കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വർണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.
നല്ല ഭക്ഷണവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്നു.
ചില തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നതെന്നാണ് നിഗമനം.
പിന്നീട് നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും.
Summary: Ajay Pradhan, the main accused in the Kalamassery Polytechnic hostel ganja case, has been arrested by Kalamassery Police from Daringbadi, Odisha.