ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ ജയിലിൽ
ന്യൂഡൽഹി: സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട് ജയിലിലായത് ഞെട്ടലോടെയാണ് ലോകം കേട്ടത്.
ദിവസങ്ങൾക്ക് മുമ്പാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ മൂന്നേകാൽ കോടിയുടെ തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട് സൗത്ത് ആഫ്രിക്കൻ ജയിലിലായത്.
ബാങ്കിൻ്റെ വ്യാജരേഖകൾ ചമച്ചത് അടക്കം ഗുരുതര കുറ്റങ്ങളാണ് ആഷിഷ് ലത റാംഗോബിൻ്റെ പേരിൽ ചാർത്തിയിരിക്കുന്നത്.
ആഷിഷ് ലത ഗാന്ധിജിയുടെ പേരക്കുട്ടി ഇള ഗാന്ധിയുടെ മകളാണ്. ഇന്ത്യൻ വംശജനായ വ്യവസായിയെ വഞ്ചിച്ചതിനാണ് ദക്ഷിണാഫ്രിക്കൻ കോടതി ഏഴുവർഷം തടവ് വിധിച്ചിരിക്കുന്നത്.
നേരത്തെ ഇവർക്ക് 50,000 ദക്ഷിണാഫ്രിക്കൻ റാൻ്റിൻ്റെ (ഏകദേശം രണ്ടരലക്ഷം രൂപ) താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.
ഗാന്ധിജിയുടെ കൊച്ചു മകളുമായ ഇള ഗാന്ധിയുടെ മകളാണ്
മനുഷ്യാവകാശ പ്രവർത്തകയും ഗാന്ധിജിയുടെ കൊച്ചു മകളുമായ ഇള ഗാന്ധിയുടെ മകളാണ് 56കാരിയായ ആഷിഷ് ലത.
ഇന്ത്യയിൽ നിന്ന് ലിനൻ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടി 2015ൽ വ്യവസായിയായ എസ്ആർ മഹാരാജിൽ നിന്ന് ഏകദേശം 3.22 കോടിക്ക് തുല്യമായ ദക്ഷിണാഫ്രിക്കൻ റാന്റ് വാങ്ങി.
തുണിത്തരങ്ങൾ വിറ്റ് കിട്ടുന്നതിലെ ലാഭം പങ്കുവെക്കാം എന്നായിരുന്നു ഇരുവരും തമ്മിലുണ്ടാക്കിയിരുന്ന ധാരണ. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടിയാണ് തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്നത് എന്നായിരുന്നു ആഷിഷ് ലത വ്യവസായിയെ വിശ്വസിപ്പിച്ചത്.
ഇറക്കുമതി കഥ ആഷിഷ് ലത വ്യാജമായി നിർമ്മിച്ചത് ആണെന്നും അത്തരമൊരു ഇറക്കുമതിയേ ഉണ്ടായിട്ടില്ലെന്നും പിന്നീട് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
മനുഷ്യാവകാശ – പരിസ്ഥിതി പ്രവർത്തകയാണെന്ന് അവകാശപ്പെട്ടാണ് സമൂഹത്തിലെ ഉന്നതരുമായി ഇവർ അടുത്തിരുന്നത്. പാർട്ടിസിപ്പേറ്റിവ് ഡെവലപ്മെൻ്റ് ഇനീഷ്യേറ്റീവ് എന്ന പേരിൽ ഇവർ സ്വന്തമായി സ്ഥാപിച്ച സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ലത പ്രവർത്തിച്ചിരുന്നു.
തുണി ഇറക്കുമതിക്കെന്ന പേരിൽ വ്യാജ ഇൻവോയ്‌സുകളും ഇ-മെയിലും തട്ടിക്കൂട്ടിയതാണെന്ന് നാഷണൽ പ്രോസിക്യൂഷൻ അതോറിറ്റി കണ്ടെത്തി. ഇതിനെ തുടർന്ന് അപ്പീൽ നൽകുന്നതും വിലക്കിക്കൊണ്ടാണ് ഡർബൻ സ്‌പെഷ്യലൈസ്ഡ് കൊമേഴ്സ്യൽ ക്രൈം കോടതി ഇവരെ ഏഴ് വർഷം തടവിന് ശിക്ഷിച്ചത്.
2015ൽ അനുവദിച്ച ജാമ്യം റദ്ദാക്കി
കുറ്റക്കാരിയെന്ന് കണ്ടെത്തി 2015ൽ അനുവദിച്ച ജാമ്യം റദ്ദാക്കി കൊണ്ടാണ് ഇപ്പോൾ കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
ബിസിനസ് പങ്കാളികളെ വഞ്ചിച്ച് 830,000 ഡോളറിൻറെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കോടതി ശിക്ഷിച്ചതെന്ന് ദേശിയ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിക്ഷേപകരെ വിശ്വസിപ്പിക്കാൻ വ്യാജ വോയ്‌സ് സന്ദേശങ്ങളും രേഖകളും റാംഗോബിൻ അയച്ചെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
രണ്ട് ബിസിനസുകാരുമായി നടത്തിയ ഇടപെടലിലാണ് വൻ തട്ടിപ്പ് നടന്നത്. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും കസ്‌റ്റംസ് തിരുവയുടെ പേരിലും പണമിടപാടുകൾ നടന്നുവെന്നും പരാതിക്കാർ വ്യക്തമാക്കുന്നുണ്ട്.
ലത റാംഗോബിൻ 2015 ഓഗസ്റ്റിലാണ് ന്യൂ ആഫ്രിക്ക അലയൻസ് ഫുട്‌വെയർ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഡയറക്ടർ എസ്.ആർ. മഹാരാജിനെ കണ്ടുമുട്ടിയത്.
മറ്റ് കമ്പനികൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും വിശ്വസിപ്പിച്ചു
അദ്ദേഹത്തിന്റെ കമ്പനി വസ്ത്രങ്ങൾ, ലിനൻ, പാദരക്ഷകൾ എന്നിവ ഇറക്കുമതി ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്നും, കൂടാതെ ലാഭ-പങ്കാളിത്ത അടിസ്ഥാനത്തിൽ മറ്റ് കമ്പനികൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും വിശ്വസിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ സൗത്ത് ആഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്കെയറിനായി മൂന്ന് കണ്ടെയ്നർ ലിനൻ ഇറക്കുമതി ചെയ്തതായി മഹാരാജിനോട് പറഞ്ഞിരുന്നു.
മഹാത്മാഗാന്ധിയുടെ പിൻമുറക്കാർ പലരും മനുഷ്യാവകാശ പ്രവർത്തകരാണ്. അവരിൽ ലതാ റാംഗോബിന്റെ കസിൻസായ കീർത്തി മേനോൻ, പരേതനായ സതീഷ് ധൂപേലിയ, ഉമാ ധൂപേലിയ-മെസ്ത്രി എന്നിവരും ഉൾപ്പെടുന്നു.
പ്രത്യേകിച്ച് റാംഗോബിന്റെ അമ്മ എല ഗാന്ധി, ഇന്ത്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ദേശീയ ബഹുമതികൾ ഉൾപ്പെടെയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.
ENGLISH SUMMARY:
Mahatma Gandhi’s great-granddaughter, Ashish Lata Ramgobin, has been sentenced to 7 years in prison in South Africa for a ₹3.2 crore fraud and forgery case.