കവരത്തി: ലക്ഷദ്വീപ് കടലിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.1 മുതൽ 5.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 12.15 മുതൽ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്.
കവരത്തിക്ക് തെക്ക് 63 കിലോമീറ്റർ മാറിയാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർചലനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.