web analytics

നിലമ്പൂരിൽ അങ്കം മുറുകുന്നു; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവരും സ്വരാജിനൊപ്പം പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.

ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു സ്വരാജിന്റെ പത്രികാ സമര്‍പ്പണം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ പി.വി അൻവറും ബിജെപി സ്ഥാനാർഥി മോഹൻ ജോര്ജും ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

അതേസമയം യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും ചൂടുപിടിക്കും.

ആഭരണ പ്രേമികൾക്ക് ആശ്വാസ വാർത്തയില്ല; സ്വർണ വില വീണ്ടും കുതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 71600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7340 രൂപയാണ്.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 119 രൂപയാണ്. അതേസമയം ശനിയാഴ്ച രാവിലെ 3,289 ഡോളറിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,309 ഡോളറിലേക്ക് കുതിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണിയും ഡോളര്‍ ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയിൽ മാറ്റം വരുത്തിയത്.

ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ വാങ്ങാന്‍ 81170 രൂപയോളം നല്‍കേണ്ടി വരും. വിലയ്ക്കൊപ്പം 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിന ചേര്‍ത്തുള്ള വിലയാണിത്. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.10 ലക്ഷം രൂപ എങ്കിലും വേണം.

spot_imgspot_img
spot_imgspot_img

Latest news

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

Other news

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

Related Articles

Popular Categories

spot_imgspot_img