എം പരിവാഹൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് എഫ്.ഡി. ഇട്ടിരുന്ന ലക്ഷങ്ങൾ:
വാഹന ഉടമകൾക്കുള്ള സർക്കാർ ആപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ വയോധികന് ലക്ഷങ്ങളുടെ നഷ്ടം.
എം. പരിവാഹന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് 74-കാരന്റെയും ഭാര്യയുടെയും പേരിലുള്ള 10.54 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആർ. അപ്പുക്കുട്ടൻ നായർ, ഭാര്യ ആശാ ദേവി എന്നിവരുടെ പണമാണ് നഷ്ടമായത്. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും ഒരുമിച്ചുള്ള അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.
തൃശൂരിൽ ജ്വല്ലറിയിൽ മോഷണ ശ്രമം; മിനിട്ടുകൾക്കുള്ളിൽ പ്രതിയെ പോലീസ് പൂട്ടിയതിങ്ങനെ:
നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്നു കാണിച്ച് പരാതിക്കാരനെ വാട്സാപ്പ് വഴിയാണ് സംഘം ബന്ധ പ്പെട്ടത്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ പങ്കു വെച്ച ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു.
എം പരിവാഹന്റെറെ പേരിൽ വ്യാജ ചെലാൻ ആൻ ഡ്രോയ്ഡ് പാക്കേജ് കിറ്റ് (എപികെ) ഫയലായി 74-കാ രന്റെ മൊബൈൽ നമ്പരിലേക്ക് അയച്ചു.
ഉടമയറിയാ തെ ഫോണിന്റെ സ്‌ക്രീൻ ഷെയർ ചെയ്യാൻ കഴിയുന്ന എപികെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ പരാതിക്കാര ന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈവശമെത്തി.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിൽ വരുന്ന ഒടിപിയും മനസ്സിലാക്കി. തുടർന്ന് ഇടപ്പള്ളി സ്വദേശിയുടെയും ഭാര്യയുടെ യും പേരിൽ ബാങ്കിന്റെ മാമംഗലം ശാഖയിലുണ്ടായിരുന്ന സ്ഥിരനിക്ഷേപ അക്കൗണ്ട് ക്ലോസ് ചെയ്തു.
ഇതിലെ പണം ഇതേ ബാങ്കിൽ ഇരുവരുടെയും പേരിലുണ്ടായിരുന്ന സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി.
അതിൽനിന്ന് മൂന്ന് ഇടപാടുകളിലൂടെ 8,99,999 രൂപയും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് 1, 55,000 രൂപയുമാണ് കൈക്കലാക്കിയത്.
പകുതി പണം പോയിരിക്കുന്നത് പരാതിക്കാരന് അക്കൗണ്ടു ള്ള അതേ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കാണ്.
ബംഗാൾ സ്വദേശി ഇർഫാൻ ആലം എന്നയാളുടെ അക്കൗണ്ടാണ് ഇത്. ഇടപാട് വിവരങ്ങൾ ലഭ്യമാക്കാൻ പോലീസ് ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്.
എം. പരിവാഹന്റെ പേരിൽ രാജ്യമാകെ സൈബർ തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ മൂന്നുപേരെ ജൂലായിൽ കൊച്ചി സിറ്റി പോലീസ് ഉത്തർപ്രദേശിലെ വാരാണ സിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഉത്തർപ്രദേശ് സ്വ ദേശികളായ അതുൽകുമാർ സിങ് (32), മനീഷ് യാദവ് (24) എന്നിവരാണ് അറസ്റ്റിലായത്. ഉപഭോക്താക്കളുടെ അജ്ഞതയാണ് തട്ടിപ്പു സംഘങ്ങൾ മുതലെടുക്കുന്നത്.
മുൻപ് ഒ.ടി.പി.യും മറ്റും ചോദിച്ചാണ് തട്ടിപ്പു നടന്നിരുന്നത് എങ്കിൽ ഇപ്പോൾ കൂടുതൽ സാങ്കേതിക സഹായത്തോടെയാണ് തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.
സൈബർ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയാൽ ഉടൻതന്നെ പോലീസിന്റെ സഹായം തേടേണ്ടതുണ്ട്. 1930 എന്ന നമ്പരിൽ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാം.









