ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഞായറാഴ്ച പുലർച്ചെ ഡാങ് ജില്ലയിൽ മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ഒരു സ്ത്രീ തിങ്കളാഴ്ച സൂറത്ത് സിവിൽ ആശുപത്രിയിൽ മരിച്ചു. ശിവപുരി ജില്ലയിൽ നിന്നുള്ള ശാന്തിബെൻ ബോഗ (50) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവർ രത്തൻലാൽ ജാതവ് (41), ഭോലാറാം കുശ്വാന (55), ഗുഡ്ഡി യാദവ് (60), ബിജേന്ദ്ര യാദവ് (55), കമലേഷ് യാദവ് (60) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിലും ബാക്കിയുള്ളവരെ ഷംഗാം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

നാസിക്കിലെ ത്രയംബകേശ്വറിൽ നിന്ന് ഗുജറാത്തിലെ ദ്വാരകയിലേക്ക് 42 യാത്രക്കാരുമായി പോയ ബസ് ഞായറാഴ്ച പുലർച്ചെ 4.30 ന് മലേഗാവിലെ വനംവകുപ്പിന്റെ വിശ്രമകേന്ദ്രത്തിന് സമീപമുള്ള സംരക്ഷണഭിത്തി തകർത്ത് 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img