ഷിരൂർ: കർണാടക ഷിരൂരിലെ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിനിടെ ലോറി ഉടമയെ പൊലീസ് മർദിച്ചുവെന്ന് പരാതി. ലോറി ഉടമ മനാഫിനെയാണ് മർദിച്ചത്. കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ചപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെയാണ് മർദിച്ചതെന്ന് മനാഫ് ആരോപിച്ചു.(Lorry owner manaf was beaten up by the police)
രക്ഷാപ്രവർത്തനം അതീവ മന്ദഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്നും മനാഫ് പറഞ്ഞു.
അതേസമയം അർജുന്റെ കുടുംബം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. സൈന്യത്തിന്റെ സഹായം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Read Also: ചിറ്റൂർ പുഴയുടെ നടുക്ക് കുട്ടികൾ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന