web analytics

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ടോ? വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്. അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്ന് പറയാറുണ്ട്. പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .(Dress colour and character)

ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും ഏതൊക്കെയാണെന്ന് അറിയാം:

നീല നിറം

നീല നിറം ഇഷ്ടപ്പെടുന്നവര്‍ സഹാനുഭൂതിയുള്ളവരാണ്. ഇവര്‍ക്ക് ഉത്സാഹവും നല്ല ആശയവിനിമയം നടത്താനുള്ള കഴിവും അനുകമ്ബയും ഉണ്ട്. എല്ലാവരെയും സഹായിക്കാന്‍ മനസ്ഥിതിയുള്ളവരാണ്.

ചുവപ്പ് നിറം

ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ധീരന്‍മാരായിരിക്കും കൂടാതെ എപ്പോഴും ആഹ്ലാദഭരിതരായിരിക്കുന്നവരുമാണ്. ആഹ്ലാദഭരിതരും ഇച്ഛാശക്തിയുള്ളവരും കൂടിയാണ്. ഇത്തരമാളുകള്‍ വ്യക്തിത്വമുളളവരും സ്വതസിദ്ധമായ സ്വഭാവത്തിനും സാഹസികതയ്ക്കും പേരുകേട്ടവരാണ്.

മഞ്ഞ നിറം

നിങ്ങള്‍ മഞ്ഞ നിറം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സര്‍ഗ്ഗാത്മകതയുള്ളവരും രസകരവും സൗഹാര്‍ദപരവുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവരുമാണ്. വളരെ ചടുലവും സ്മാര്‍ട്ടായതുമായ വ്യക്തിത്വമുള്ളതുകൊണ്ട് ആളുകള്‍ക്ക് നിങ്ങളെ വളരെ ഇഷ്ടപ്പെടും.

ചാരനിറം

ചാരനിറം ഇഷ്ടപ്പെടുന്നവര്‍ പ്രായോഗികമായി ചിന്തിക്കുന്നവരും ശാന്ത സ്വഭാവക്കാരുമാണ്. അവര്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ സ്വന്തം ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. മാത്രമല്ല വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമായിരിക്കും.

ബ്രൗണ്‍ നിറം

നിങ്ങളുടെ വാര്‍ഡ്രോബില്‍ ബ്രൗണ്‍ നിറത്തിലുളള വസ്ത്രം ഉണ്ടോ. നിങ്ങള്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കേട്ടോളൂ . നിങ്ങള്‍ അപാരമായ ആത്മവിശ്വാസമുള്ളവരാണ്. ബ്രൗണ്‍ നിറം ഏറ്റവും ദൃഡമായ നിറമാണ്. ഇത്തരക്കാരെ കണ്ണുമടച്ച്‌ ആശ്രയിക്കാം. ഇവര്‍ നമുക്ക് സുരക്ഷയൊരുക്കുമെന്നാണ് പറയുന്നത്.

കറുപ്പ് നിറം

ഏറ്റവും ജനപ്രിയമായ നിറങ്ങളിലൊന്നാണ് കറുപ്പ് നിറം. കറുപ്പ് നിറം ധരിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉള്ള ആളുകളായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി കൊച്ചി: ‘ഡോക്ടർ’ എന്ന പദവി എംബിബിഎസ്...

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത് 100 പാമ്പുകളെ

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത്...

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ...

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ...

Related Articles

Popular Categories

spot_imgspot_img