വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട മൂന്നു നവജാത ശിശുക്കളുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ 20,000 പൗണ്ട് വാഗ്ദ്ധാനം ചെയ്താണ് ലണ്ടൻ ക്രൈം സ്റ്റോപ്പേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. London police offer £20,000 reward for information

പോലീസ് നടത്തിയ ഡി.എൻ.എ. പരിശോധനയിൽ മൂന്നു കുട്ടികളും സഹോദരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. കിഴക്കൻ ലണ്ടനിലെ ഗ്രീൻവേ ഫുട്പാത്തിന് അടുത്താണ് ഷോപ്പിങ്ങ് ബാഗിൽ പൊതിഞ്ഞ് ഒരു മണിക്കൂർ മാത്രം പ്രായമുള്ള ബേബി എൽസയെന്ന കുട്ടിയെ പോലീസിന് ലഭിക്കുന്നത്. കുഞ്ഞ് തണുത്തു വിറച്ചതിനാൽ ഫ്രോസൻ എന്ന സിനിമയിലെ കഥാപാത്രമായ എൽസ എന്ന പേര് ആശുപത്രി അധികൃതർ കുട്ടിയ്ക്ക് നൽകുകയായിരുന്നു.

2017 ഇതേ സ്ഥലത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ ഹാരി എന്ന കുട്ടിയെക്കൂടി കണ്ടെത്തി. പിന്നീട് 2019ലും സംഭവം ആവർത്തിച്ചു റോമൻ എന്ന കുട്ടിയെ വെളുത്ത തുവാലയിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് കുട്ടികൾ സഹോദരങ്ങളാണെന്ന് കണ്ടെത്തിയത്.

ഇവരുടെ അമ്മയും പിതാവും പാസ്റ്റോയിലോ ഈസ്റ്റ് ഹാമിലോ താമസിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചെറുതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാമെങ്കിൽ പോലീസുമായി പങ്കുവെയ്ക്കണമെന്നും അവർക്ക് പ്രതിഫലം ലഭിക്കുമെന്നും പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img