web analytics

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ദു:ഖവാർത്ത; ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട സ്വദേശി

ലണ്ടൻ: യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് (57) ആണ് മരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്നതിനിടെയാണ് റെജി കുഴഞ്ഞുവീണത്. ഉടൻ തന്നെ പാരാമെഡിക്സിന്റെ സഹായം തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബർത്തലോമിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസമാണ് റെജി മരിച്ചത്. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ: ഷുജ വർഗീസ്. മക്കൾ: അലക്സിസ്, ഗ്രീഷ്മ, മൈക്ക. ഇരവിപേരൂർ അഴകൻപാറ മാങ്കൂട്ടത്തിൽ തോമസ് മാത്തൻ, പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. മാത്യു തോമസ്, ആനി ഫിലിപ്പ്, ആലിസ് ജോൺ എന്നിവരാണ് സഹോദരങ്ങൾ. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങളാണ് റെജിയുടെ കുടുംബം.

റെജിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതറിഞ്ഞു കാനഡയിൽ നിന്നും സഹോദരൻ ഉൾപ്പടെയുള്ളവർ ലണ്ടനിൽ എത്തിയിരുന്നു. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

Related Articles

Popular Categories

spot_imgspot_img