പൊന്നാനി: ശക്തി കേന്ദ്രമായ പൊന്നാനിയില്‍ ഇത്തവണയും മിന്നും ജയം നേടി മുസ്ലീം ലീഗ്. ഡോ. എം. പി അബ്ദുസമദ് സമദാനി 234563 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 324847 വോട്ടുകളാണ് ലഭിച്ചത്. എക്സിറ്റ് പോളുകളിലും സമദാനിയുടെ വിജയം ഉറപ്പിച്ചതാണ്.
പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ അദ്ദേഹം ലീഡ് നിലനിർത്തിയിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. 1977 മുതല്‍ മുസ്ലീംലീഗിനെ പിന്തുണയ്ക്കുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ ഇടതുപക്ഷം കാലങ്ങളായി ശ്രമം തുടരുകയാണ്. എന്നാല്‍ ഇത്തവണയും ആ ശ്രമം പാളി.
Read Also: ബിജെപിയുടെ വോട്ടു വിഹിതത്തിൽ വർധന; എൽ.ഡി.എഫ് വോട്ടിൽ ഇടിവ്
Read Also: കണ്ണൂരിലെ കോട്ടയ്ക്ക് കരുത്തു നൽകി സുധാകരൻ; ഇടതു കേന്ദ്രങ്ങളിൽ പോലും വൻ ഭൂരിപക്ഷം
Read Also: ‘ഹൃദയം കീഴടക്കി സുരേഷ് ഗോപി, നിറഞ്ഞ സ്നേഹം’; സുരേഷ് ഗോപിക്ക് ആശംസകളുമായി താരങ്ങൾ