ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ മികച്ച ലീഡോടുകൂടി മുന്നേറി കൊണ്ടിരിക്കുകയാണ് എൻഡിഎ. അതേസമയം ചിലയിടങ്ങളിൽ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള മുന്നേറ്റമാണ് ഇന്ത്യ സംഖ്യത്തിനും ലഭിക്കുന്നത്. 491 ഇടങ്ങളിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ 302 ഇടങ്ങളിൽ എൻഡിഎയും 170 ഇടങ്ങളിൽ ഇന്ത്യ സംഖ്യവും മുന്നിലാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. എന്നാൽ ഇക്കുറി 400 ലധികം സീറ്റുകൾ നേടുമെന്നാണ് എൻഡിഎ പറയുന്നത്. 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുണ്ട്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.









