ലോക്സഭാ തെരഞ്ഞെടുപ്പ്; കർശന വാഹന പരിശോധന നടത്തും; യാത്രക്കാര്‍ രേഖകള്‍ കരുതണമെന്നു മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും യാത്രക്കാര്‍ രേഖകള്‍ കരുതണമെന്നും മോണിറ്ററിങ് വിങ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്കോ പാർട്ടിക്കോ അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.

50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും പൊതുജനങ്ങള്‍ പരിശോധനയില്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതിനായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തും.

Read Also; ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷി: കുറ്റക്കാരൻ റേഞ്ചർ തന്നെ; കഞ്ചാവ് ചെടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ തീയതി ജയന്‍ തിരുത്തി; നടപടിയുണ്ടാകും

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img