ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങൾ വിധിയെഴുതി. 62.9 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇതുവരെ നടന്ന നാലുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്.
പശ്ചിമ ബംഗാളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 76.02 ശതമാനമാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ 68.04 ശതമാനവും, മധ്യപ്രദേശില്‍ 68.01 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കശ്മിരിലാണ്.
ബിഹാറിൽ 54.14, ജാര്‍ഖണ്ഡ് 63.14, മഹാരാഷ്ട്ര 52.49, ഒഡീ 62.96, തെലങ്കാന 61.16 ഉത്തര്‍പ്രദേശ് 56.35 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. നാലാംഘട്ടത്തില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ജാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് ജനങ്ങൾ ഇന്ന് വിധിയെഴുത്തിയത്.
Read More: ബിഹാറിലെ ബിജെപിയുടെ മുഖം; സുശീല്‍ കുമാര്‍ മോദി അന്തരിച്ചു
Read More: ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം മേയ് 26 ന്
Read More: മൂർക്കനാട് ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് കിണർ; സംഭവം ഇങ്ങനെ !!