ലോക്സഭാ ഫലം പുറത്തുവരുന്നതിന് മുമ്പേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തന്നെയായിരിക്കും എന്നാണ് സൂചനകൾ. ഇതിനായി രാഷ്ട്രപതി ഭവൻ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടർ ക്ഷണിച്ചു. മെയ് 28 ന് ക്ഷണിച്ച ടെണ്ടർ ഇന്ന് തുറന്ന് പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഓർഡർ പ്രകാരം പുഷ്പങ്ങൾ നൽകണമെന്നതാണ് ആവശ്യം. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഡൽഹിയിലെ ചൂട് കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിൽ തന്നെ മതി ചടങ്ങെന്ന ആലോചനിലാണ് ബിജെപി. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന.
വിജയ പ്രതീക്ഷയിൽ വിപുലമായ ആഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സതിപ്രതിജ്ഞ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുൾപ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. കർത്തവ്യപഥ് അല്ലെങ്കിൽ ഭാരത് മണ്ഡപം ആഘോഷങ്ങൾക്ക് വേദിയാകും.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതോടെ മൂന്നാമതും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഇന്ത്യയുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Read More: 02.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: മോദി വീണ്ടും അധികാരമേക്കും; ഇരുപത് ദിവസത്തിനകം ഉദ്ധവ് താക്കറെ NDAയില്‍ എത്തുമെന്ന് മന്ത്രി
Read More: സ്കൂൾ ബസുകൾക്ക് ഇളവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ ജൂൺ ആറ് മുതൽ ടോൾ നൽകണം