തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡ്‌ഡിങ് ഉടനില്ല എന്നും അമിത ഉപയോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും കെ കൃഷ്ണകുട്ടി പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് തുടർന്നു കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരും പാലക്കാടുമൊക്കെയായി സൂര്യഘാതമേറ്റ് മരണങ്ങൾ സംഭവിച്ചിരുന്നു. അടുത്ത ആഴ്ച്ചയിലും തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവം; ഒരാള്‍ പിടിയില്‍