ഷേഖ് ദർവേഷ് സാഹിബിൻ്റെ പിൻഗാമിയാര്? ആറംഗ പട്ടിക റെഡി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറി.

മുപ്പത് വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അംഗീകരിച്ച് പട്ടിക അടുത്തയാഴ്ച കേന്ദ്രത്തിലേക്കയയ്ക്കും. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കും.

മേയ് അവസാന വാരത്തോടെ യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൂന്നുപേരുടെ അന്തിമ പട്ടികയുണ്ടാക്കി സംസ്ഥാനത്തിന് കൈമാറും.

ഈ മൂന്നു പേരിൽ ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നൽകുന്നത്.

ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും ഇതുവരെയുള്ള പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യു.പി.എസ്.സി മൂന്നംഗ പട്ടിക തയ്യാറാക്കുക.

ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പൊലീസ് മേധാവിയാക്കിയാൽ സംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാലാണ് അവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.

ആറംഗ പട്ടികയിലുള്ള ഉദ്യോഗസ്ഥരും സർവീസ് കാലാവധിയും

നിതിൻ അഗർവാൾ……………………………..2026ജൂലായ്

റവാഡ ചന്ദ്രശേഖർ……………………………..2026ജൂലായ്

യോഗേഷ് ഗുപ്ത…………………………………….2030ഏപ്രിൽ

മനോജ് എബ്രഹാം………………………………2031ജൂൺ

സുരേഷ് രാജ് പുരോഹിത്……………………2027ഏപ്രിൽ

എം.ആർ.അജിത്കുമാർ……………………….2028ജനുവരി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

Related Articles

Popular Categories

spot_imgspot_img