തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യവിൽപനയിൽ കുറവ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്.( liquor sales declined in kerala during onam)
കഴിഞ്ഞ വർഷം ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു. അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.
ഓണമായതിനാൽ ഇന്ന് ബെവ്‌കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.