web analytics

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’

ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിന്നൽ പിണരുകൾ പതിക്കുന്ന അപൂർവ ദൃശ്യങ്ങൾ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

യുഎഇയിൽ ‘അൽ ബഷായർ’ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്നുണ്ടായ കനത്ത മഴയ്ക്കിടെയാണ് വ്യാഴാഴ്ച ബുർജ് ഖലീഫയ്ക്ക് മുകളിൽ അതിശക്തമായ മിന്നൽ പതിച്ചത്.

നീലകലർന്ന ഇരുണ്ട ആകാശത്തിന് നടുവിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയുടെ മുകളിൽ മിന്നൽ പിണർ വീഴുന്ന ദൃശ്യങ്ങളാണ് ഷെയ്ഖ് ഹംദാൻ പങ്കുവെച്ചത്.

വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ബുധനാഴ്ചയും മേഘങ്ങളുടെ സഞ്ചാരപഥം വ്യക്തമാക്കുന്ന കാലാവസ്ഥാ ഭൂപടം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു പ്രകാരം, നിലവിൽ യുഎഇയിൽ സജീവമായിരിക്കുന്ന ‘അൽ ബഷായർ’ ന്യൂനമർദ്ദം ഇന്ന് പരമാവധി ശക്തിയിലേക്കെത്തും.

ഷാർജയിലും റാസൽഖൈമയിലും രാവിലെ മുതൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതൽ ശക്തമായ രണ്ടാമത്തെ മഴമേഘങ്ങൾ വൈകിട്ടോടെ അബുദാബിയിലേക്കും ദുബായിലേക്കും നീങ്ങുമെന്നാണ് പ്രവചനം.

റെഡ് സീ മേഖലയിൽ നിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary

Dubai Crown Prince Sheikh Hamdan bin Mohammed Al Maktoum shared dramatic visuals of lightning striking the Burj Khalifa during heavy rainfall caused by the ‘Al Bashayer’ low-pressure system. According to the UAE’s National Centre of Meteorology, the system is reaching peak intensity, with heavy rain, hailstorms, and thunderstorms expected to continue across several emirates, including Dubai and Abu Dhabi.

Lightning Strikes Burj Khalifa

Dubai, Burj Khalifa, Lightning, Rain, UAE Weather, Al Bashayer, Sheikh Hamdan, Thunderstorm, NCM

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

ക്രിസ്മസ്–പുതുവത്സര സീസൺ ലക്ഷ്യമിട്ട് ലഹരി കടത്ത്; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാന നഗരിയിൽ ലഹരിമരുന്ന് എത്തിച്ച യുവാവ്...

യുക്രെയ്ൻ യുദ്ധം ഇന്ത്യയെയും ബാധിച്ചു: റഷ്യൻ സൈന്യത്തിൽ 202 ഇന്ത്യക്കാർ

ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ 202 ഇന്ത്യൻ പൗരന്മാർ ചേർന്നതായി...

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം ലിവിങ് ടുഗെതർ...

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ?

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ? തദ്ദേശതിരഞ്ഞെടുപ്പിൽ...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

Related Articles

Popular Categories

spot_imgspot_img