വാഷിങ്ടൺ: അമേരിക്കയിൽ മെയ്‌നിലെ ലെവിൻസ്റ്റൺ നഗരത്തിലുണ്ടായ വെടിവെപ്പിൽ 22 ലധികം പേർ കൊല്ലപ്പെട്ടു. 88 ഓളം പേർക്ക് പരിക്കേറ്റു. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞു. മുൻ സൈനീകനും തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ള ആളുമായ റോബർട്ട് കാർഡ് എന്ന 40 വയസുകാരനാണ് കൂട്ടക്കൊല നടത്തിയത്. ഇയാൾ മാനസിക ഗോരത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. കൊലപാതകി എത്തിയ കാറിന്റെ ചിത്രം ലെവിൻസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്ത് വിട്ടു.
ബുധനാഴ്ച്ച അർദ്ധരാത്രി നടത്തിയ വെടിവയ്പ്പിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിയെ പിടികൂടിയിട്ടുണ്ടോയെന്ന് കാര്യത്തിൽ അവ്യക്തത. അക്രമി എഫ്.ബി.ഐ കസ്റ്റഡിലായാണെന്ന് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇല്ല.അക്രമിയെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ലെവിൻസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ സംഭവത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. കാനഡയുമായി അതിർത്തി പങ്കിടുന്ന അമേരിക്കൻ നഗരമാണ് മെയ്നിൽ. ഇവിടെ ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്ന് മേയർ പറഞ്ഞു.
2022 മെയ് മാസത്തിൽ ടെക്‌സാസിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ കുട്ടികളും അധ്യാപകരുമടക്കം 19 പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.
Read Also : “റോക്കി ഭായി ; ആകാൻ നാലുപേരെ കൊന്നു :തലയോട്ടി തകർത്ത് അതിക്രൂര കൊലപാതകങ്ങൾ :ഗ്യാംഗ്സ്റ്റർ ഒടുവിൽ പിടിയിൽ