വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. അതിനാൽ തന്നെ ശീതളപാനീയങ്ങളിൽ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. ചൂടില്‍ നിന്ന് മുക്തി നേടുന്നതിനും ദാഹം ശമിപ്പിക്കുന്നതിനുമായി രുചികരമായ പല കൂള്‍ ഡ്രിംഗ്‌സുകളും വിപണിയിലുണ്ട്. എന്നാൽ ഒരുനേരത്തെ ആശ്വാസത്തിനായി നാം കുടിക്കുന്ന പല പാനീയങ്ങളും നമ്മുടെ ആരോഗ്യത്തിന് ഹാനീകരമായിട്ടുള്ളവയാണ്. ശീതളപാനീയങ്ങളില്‍ ചേര്‍ത്തിരിക്കുന്ന നിറങ്ങള്‍, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, കൂടാതെ മറ്റ് രാസപദാര്‍ഥങ്ങളും നമ്മുടെ ഹൃദയത്തെയും ദഹനശക്‌തിയേയുമുള്‍പ്പടെ ശരീര ഭാഗങ്ങളെ മോശമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.
അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി പോഷകപ്രദവും പ്രകൃതിദത്തവുമായ പദാര്‍ഥങ്ങള്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അത്തരത്തില്‍ ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന 2 ശീതളപാനീയങ്ങളെ നമുക്ക് പരിചയപ്പെടാം.
തണ്ണിമത്തൻ ഫിസ്
ചേരുവകൾ:
തണ്ണിമത്തൻ – 1.5 കപ്പ്
ഇഞ്ചി – 1/4 ടീസ്പൂൺ
പുതിനയില – 2-3 ഇലകൾ
നാരങ്ങ നീര് – 1 ടീസ്പൂൺ
പഞ്ചസാര – 1-2 ടീസ്പൂൺ
ഐസ് ക്യൂബുകൾ – കുറച്ച്
രീതി:
1. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് അരിച്ചെടുക്കുക.
2. ഒരു സെർവിംഗ് ഗ്ലാസ് എടുത്ത് കുറച്ച് ഐസ് ക്യൂബുകൾ ചേർക്കുക.
3. ഗ്ലാസിലേക്ക് ജ്യൂസ് ഒഴിക്കുക.
4. പുതിനയിലയും ഒരു ചെറിയ കഷണം തണ്ണിമത്തനും കൊണ്ട് അലങ്കരിക്കുക.
ഓറഞ്ച് & ജിഞ്ചർ കൂളർ
ചേരുവകൾ:
ഓറഞ്ച് ജ്യൂസ് – 3 ടീസ്പൂൺ
ഇഞ്ചി നീര് – 1 ടീസ്പൂൺ
നാരങ്ങ നീര് – 1 ടീസ്പൂൺ
പഞ്ചസാര സിറപ്പ് – 5 ടീസ്പൂൺ
സോഡ – 1 കാൻ
ഐസ് ക്യൂബുകൾ – കുറച്ച്
രീതി:
1. സോഡയും ഐസ് ക്യൂബുകളും ഒഴികെയുള്ള എല്ലാ ചേരുവകളും ഒരു ഗ്ലാസിൽ മിക്സ് ചെയ്യുക.
2. ഈ മിശ്രിതം ഒരു സെർവിംഗ് ഗ്ലാസിലേക്ക് ഒഴിക്കുക.
3. കുറച്ച് ഐസ് ക്യൂബുകൾ ചേർക്കുക.
4. ഗ്ലാസ് നിറയുന്നത് വരെ സോഡ ചേർക്കുക.
5. ഓറഞ്ച് & ജിഞ്ചർ കൂളർ തയ്യാറാണ്!