web analytics

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എലിപ്പനിയാകാം

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എലിപ്പനിയാകാം

സംസ്ഥാനത്ത് പലയിടത്തും എലിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മലയോര മേഖലകളിലാണ് കൂടുതലായി എലിപ്പനി പടരുന്നത്. എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

എലിപ്പനി ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന ,ശക്തമായ ശരീരവേദന, കണ്ണിനു ചുവപ്പ്/മഞ്ഞനിറം,കാൽവണ്ണയിലെ പേശി വേദന. മൂത്രത്തിന്റെ അളവ് കുറഞ്ഞ് മൂത്രത്തിന് മഞ്ഞ നിറം/ചുവപ്പ് നിറം ഇവ എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ.്

എലിപ്പനിസാധ്യത കൂടുതലുള്ളതാർക്ക്?
  1. ഓട, കുളം, തോട് വൃത്തിയാക്കുന്നവർ വയലിൽ ജോലി എടുക്കുന്നവർ ,പട്ടി ,പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾ കന്നുകാലികൾ ഇവയെ പരിചരിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ ,കുളം തോട് എന്നിവിടങ്ങളിൽ നിന്നും മീൻ പിടിക്കുന്നവർ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ.
  2. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുകയോ കുടിക്കുകയോ ചെയ്യുന്നവർ,എലി മൂത്രം കലരാൻ ഇടയുള്ള സ്ഥലങ്ങളിൽ ഇടപഴകുന്നവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ.

ഇനി ശരീരഭാരം നോക്കിനിൽക്കുമ്പോൾ കുറയും…!

എലിപ്പനി തടയാം

കൈകാലുകളിലെ മുറിവുകൾ കണ്ണ് മൂക്ക് വായ എന്നിവയിലൂടെയാണ് എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്.
കൈകാലുകളിൽ മുറിവുകളോ വിണ്ടുകീറലോ ഉണ്ടെങ്കിൽ, വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്.

ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞു സൂക്ഷിക്കുക.കൈയുറകളും, കാലുറകളും ധരിക്കുക.തോട്, കുളം എന്നിവിടങ്ങളിലെ വെള്ളം കൊണ്ട് മൂക്കും വായും കഴുകരുത്.

കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കളിക്കരുത് .ജോലിക്കായി ഇറങ്ങുമ്പോൾ കൈയുറ ,കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാർഗ്ഗങ്ങൾ ഉപയോഗിക്കുക.

വീടിന് പുറത്തിറങ്ങുമ്പോൾ ചെരുപ്പ് നിർബന്ധമായും ധരിക്കുക. ആഹാരസാധനങ്ങൾ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്. എലി മാളങ്ങൾ നശിപ്പിക്കുക

എലിപ്പനി തടയാൻ ഡോക്സി സൈക്ലിൻ

വെള്ളക്കെട്ടുകളിലും, മലിനമായ മണ്ണിലും ജോലി ചെയ്യുന്നവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുക.

ആഴ്ചയിൽ ഒരിക്കൽ 100 മില്ലി ഗ്രാമിന്റെ 2 ഡോക്സിസൈക്ലിൻ ഗുളികകൾ (200 mg)6 മുതൽ 8 ആഴ്ച വരെ തുടർച്ചയായി കഴിക്കുക

.ജോലി തുടർന്നും ചെയ്യുന്നുവെങ്കിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കഴിക്കുക. ഡോക്സിസൈക്ലിൻ ഗുളിക ആഹാരശേഷം മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.

സ്വയം ചികിത്സ പാടില്ല.സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭ്യമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കുക.

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ട: എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാട് അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇതേതുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും തൊഴിലാളികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതേ തുടർന്ന് ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും അറിയിപ്പുണ്ട്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാനും മന്ത്രി അഭ്യർത്ഥിച്ചു.

Summary:
Leptospirosis (rat fever) is reportedly spreading across various parts of the state, particularly in hilly regions. The Health Department has urged the public to remain vigilant amid increasing cases of the disease.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img