web analytics

ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയി; ഒന്നിച്ച് താമസിച്ചത് ഒരു മാസം; ഒടുവിൽ ഭർതൃവീട്ടിൽ തിരിച്ചെത്തി; വൈരാഗ്യം തീർക്കാൻ വീട്ടമ്മയെ ആൺ സുഹൃത്ത് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം ചാലിശേരിയിൽ

പാലക്കാട്:  ചാലിശ്ശേരിയിൽ വീട്ടമ്മയെ ആൺ സുഹൃത്ത് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ചാലിശ്ശേരി കമ്പനിപ്പടിയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെ അഞ്ചരക്ക് ശേഷമാണ് രണ്ടു കുട്ടികളുടെ അമ്മയായ ബബിത ആക്രമണത്തിനിരയായത്.

ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയും സുഹൃത്തുമായ  രാജൻ ചാലിശ്ശേരി പൊലീസിന്‍റെ പിടിയിലായി.  ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ  പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. ആക്രമിച്ച വിവരം അയൽവാസികളെ പ്രതി തന്നെയാണ് അറിയിച്ചത്.

ഇയാളെ പൊലീസ് പിടികൂടി.  പ്രതി രാജൻ, ബബിതയുടെ സുഹൃത്തും അയൽ വാസിയുമാണ്. കഴിഞ്ഞ ഒരു മാസമായി ഇവർ ഒരുമിച്ചായിരുന്നു താമസം. നാലു ദിവസം മുമ്പാണ് ബബിത രാജനുമായി തെറ്റി പിരിഞ്ഞ് ഭർത്താവിന്‍റെ അടുത്തേക്ക് തിരിച്ചെത്തിയത്. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പരിക്ക് ഗുരുതരമാണ്.  പ്രതി ഭർത്താവിന്‍റെ അടുത്ത ബന്ധു കൂടിയാണ്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

Related Articles

Popular Categories

spot_imgspot_img