web analytics

നത്തിംഗ് ഫോൺ 3 ലോഞ്ച് ചെയ്തു

നത്തിംഗ് ഫോൺ 3 ലോഞ്ച് ചെയ്തു

പ്രമുഖ യുകെ മൊബൈൽ ബ്രാൻഡായ നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയൻറുകളിലാണ് നത്തിംഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്.

12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി തുടങ്ങിയവയാണ് വേരിയിൻറുകൾ. 79,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയിന്റിന്റെ വില.

16 ജിബി റാം + 512 ജിബി വേരിയിന്റിന് 89,999 രൂപയും.

സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. മറ്റ് ഫ്ലാഗ്‌ഷിപ്പുകൾ എലൈറ്റ് ചിപ്പിനെ ആശ്രയിക്കുമ്പോഴാണ് നത്തിംഗ് ഈ ചിപ്പിലേക്ക് ചുരുങ്ങിയിരിക്കുന്നത്.

ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5-ലാണ് പുതിയ ഫോൺ പ്രവർത്തിക്കുന്നത്.

സെൽഫിയിലും ട്രിപ്പിൾ റീയർ ക്യാമറയിലും ഉൾപ്പടെ 50 എംപി സെൻസറുകളാണ് നത്തിംഗ് ഫോൺ 3-യുടെ മറ്റൊരു പ്രധാന സവിശേഷത.

നത്തിംഗ് ഫോൺ 1-ലും ഫോൺ 2-ലും ഉണ്ടായിരുന്ന ഗ്ലിഫ് ഇൻറർഫേസ് കമ്പനി ഒഴിവാക്കിയിട്ടുണ്ട്. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോൺ 3-യ്ക്കുള്ളത്.

ഇത് 65 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇതിന് 54 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ബാറ്ററി ഫുള്ളാക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നു.

നത്തിംഗ് ഫോൺ 3-യിൽ 6.67 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്. 4500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും ഹെർട്സ് ഉയർന്ന റിഫ്രഷ് റേറ്റും ലഭിക്കും.

കമ്പനി അഞ്ച് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോൺ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 4 മുതൽ ഫ്ലിപ്‍കാർട്ടിൽ നിന്ന് ഈ ഫോൺ ഓർഡർ ചെയ്യാം.

വാറന്റി കാലയളവിൽ മൊബൈൽ ഫോൺ തകരാർ പരിഹരിച്ചില്ല, സാംസങ് 98,690/- രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: വാറന്റി കാലയളവിൽ മൊബൈൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാർ പരിഹരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തിയ

മൊബൈൽ ഫോൺ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയർ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് ന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ കോതമംഗലത്തെ സെൽസ്പോട്ട് (Cellspot) മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങിയത്.

തുടർന്ന് 2023 ഒക്ടോബർ മാസം ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ

33,218/- രൂപ പെയ്മെൻറ് ചെയ്താൽ റിപ്പയർ ചെയ്തു നൽകാമെന്ന് അറിയിക്കുകയുണ്ടായി.

വാറന്റി കാലയളവിൽ തകരാർ സംഭവിച്ചാൽ റിപ്പയർ ചെയ്തു നൽകേണ്ട ഉത്തരവാദിത്തിൽ നിന്നും കമ്പനി ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങൾ അതിന് ഉത്തരവാദി അല്ലെന്ന കമ്പനിയുടെ വാദം നിലനിൽക്കുന്നതല്ലെന്നും,

സേവനത്തിലെ വീഴ്ചയാണ്‌ ഇത് എന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

ഫോൺ 11 മാസം ഉപയോഗിച്ചതിന് 10% മൂല്യശോഷണം കണക്കാക്കി 83,690/- രൂപയും, കോടതി ചെലവ്,

നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് കോടതിയിൽ ഹാജരായി.

English Summary:

Leading UK-based mobile brand Nothing has launched the Nothing Phone 3 in India. The smartphone has been introduced in two different storage variants

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

Related Articles

Popular Categories

spot_imgspot_img