പാലക്കാട്: മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്. ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ അറിയിച്ചു.