കൈക്കൂലിക്കേസിൽ പ്രതിയായ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവെച്ചതിന് പിന്നാലെ തൊടുപുഴ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയിൽ എൽ.ഡി.എഫ്. ന് വിജയം. (LDF in Thodupuzha Municipality. success on)
എൽ.ഡി.എഫ്. സ്ഥാനാർഥിയായ സബീന ബിഞ്ചുവാണ് 14 വോട്ട് നേടി നഗരസഭാ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. 14 വോട്ടാണ് സബീന നേടിയത്.
എതിർ സ്ഥാനാർഥിയായ കോൺഗ്രസിലെ കെ.ദീപക് ന് 10 വോട്ട് ലഭിച്ചു. എൽ.ഡി.എഫ്. ലെ ഒരു വനിതാ അംഗവും ദീപക് ന് വോട്ട് ചെയ്തിരുന്നു.