പാൻക്രിയാറ്റിക് കാൻസർ ബാധിച്ചു മരണപ്പെട്ട യൂട്യൂബറിന്റെ അവസാനത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു.
കഴിഞ്ഞ ഡിസംബർ ഇരുപതിന് മരണത്തിനു മുൻപേ, സ്വന്തം മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ ഇപ്പോൾ കുടുംബം പുറത്തു വിട്ടിരിക്കുകയാണ്. (last video of a youtuber who is suffering from pancreatic cancer gone viral)
അമ്പത്തിയെട്ടുകാരനായ പോൾ ഹാരെൽ എന്നയാളാണ് പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചത്.bപത്തുദശലക്ഷത്തിലേറെ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലിനുടമയായിരുന്നു പോൾ.
പാൻക്രിയാറ്റിക് കാൻസറിന്റെ രണ്ടാംഘട്ടത്തിൽ വച്ചാണ് ഇദ്ദേഹം രോഗം തിരിച്ചറിയുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു രോഗസ്ഥിരീകരണം. തുടർന്നാണ് തന്റെ മരണം ഉറപ്പായതോടെ അതേക്കുറിച്ചൊരു വീഡിയോ ചെയ്യാൻ പോൾ തീരുമാനിച്ചത്.
നിങ്ങൾ എന്നെ ഇപ്പോൾ കാണുന്നുണ്ടെങ്കിൽ, താനപ്പോഴേക്കും മരിച്ചുവെന്നറിയുക എന്നു പറഞ്ഞാണ് പോൾ വീഡിയോ ചെയ്തിരിക്കുന്നത്.
കാൻസർ സ്ഥിരീകരണം നടത്തിയ അതേയിടത്തുവച്ചാണ് പോൾ മരണത്തേക്കുറിച്ച് സംസാരിക്കുന്നതും പകർത്തിയിരിക്കുന്നത്. വീഡിയോ കാണാം.