web analytics

അന്ത്യ അത്താഴത്തെ വികലമാക്കിയ ചിത്രം പിന്‍വലിച്ചു; ബിനാലെ ‘ഇടം’ വീണ്ടും തുറന്നു

അന്ത്യ അത്താഴത്തെ വികലമാക്കിയ ചിത്രം പിന്‍വലിച്ചു; ബിനാലെ ‘ഇടം’ വീണ്ടും തുറന്നു

കൊച്ചി: വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ആസ്പദമാക്കിയ ചിത്രം മുസിരിസ് ബിനാലെയിൽ നിന്ന് പിൻവലിച്ചു. ചിത്രം വികലമാക്കി അവതരിപ്പിച്ചെന്ന വിമർശനത്തെ തുടർന്നാണ് നടപടി.

ബിനാലെയുടെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന കലാകാരൻ ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കം ചെയ്തത്. ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ക്രൈസ്തവ സഭകളടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ക്യുറേറ്ററും കലാകാരനും ചേർന്ന് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ചിത്രം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.

ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചുവെന്നാരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടർക്കു പരാതിയും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയം വ്യാപക വിവാദമായി മാറിയത്.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി ചിത്രീകരിച്ചെന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് കലാകാരൻ ടോം വട്ടക്കുഴിയുടെ ചിത്രം ബിനാലെയിൽ നിന്ന് പിൻവലിച്ച് ‘ഇടം’ വേദി വീണ്ടും തുറന്നു.

ഫോർട്ട് കൊച്ചി സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പിന്നാലെയാണ് ചിത്രം നീക്കം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്.

വിവാദങ്ങൾ ശക്തമായതോടെ മട്ടാഞ്ചേരി ഇരുമ്പിച്ചിയിലെ പ്രദർശന വേദിയായ ഇടം ഗാർഡൻ കൺവെൻഷൻ സെന്റർ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു.

എന്നാൽ ഇനി ആ കലാസൃഷ്ടി പ്രദർശിപ്പിക്കില്ലെന്നും വേദി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നതായും ബിനാലെ അധികൃതർ അറിയിച്ചു.

ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭയടക്കമുള്ള വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ കോൺഗ്രസ് പ്രവർത്തകർ ബിനാലെ വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

എറണാകുളം സ്വദേശിയായ തോമസ്, ലത്തീൻ കത്തോലിക് അസോസിയേഷൻ, കൊച്ചി രൂപതാ സമിതി പ്രസിഡന്റ് എന്നിവർ ജില്ലാ കലക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

2016-ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് നേരത്തെയും വിവാദമായിരുന്ന ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത്.

ചിത്രം വീണ്ടും പ്രദർശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്ന ആരോപണമാണ് വിവിധ സംഘടനകൾ ഉന്നയിച്ചിരുന്നത്.

English Summary

Amid mounting controversy, a painting depicting Christ’s Last Supper has been withdrawn from the Muziris Biennale in Kochi. The artwork by artist Tom Vattakuzhy, displayed at the Idam venue, faced criticism and protests from Christian groups, alleging that the image distorted and disrespected the original portrayal. Following complaints, including one submitted to the Ernakulam District Collector, the Biennale authorities said the decision to remove the artwork was jointly taken by the curator and the artist.

last-supper-painting-withdrawn-muziris-biennale-controversy

Muziris Biennale, Kochi news, art controversy, Last Supper painting, Tom Vattakuzhy, Christian protest, Kerala culture news

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി

അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി കുവൈത്ത്...

‘സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് ചാടുകയാണല്ലോ സാർ’: പരിഹസിച്ച് മാങ്കൂട്ടത്തിൽ

‘സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് ചാടുകയാണല്ലോ സാർ’: പരിഹസിച്ച്...

തൊടുപുഴയിൽ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ച് കൗമാരക്കാരൻ; നല്ല നടപ്പ് ഉപദേശിച്ച് വിട്ടയച്ചു

തൊടുപുഴയിൽ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ച് കൗമാരക്കാരൻ തൊടുപുഴക്ക് സമീപം കുടയത്തൂർ അമ്പലത്തിന്റെ കാണിക്കവഞ്ചി...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Related Articles

Popular Categories

spot_imgspot_img