വാഹന വിപണിയിൽ മുടിചൂടാമന്നനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര; കഴിഞ്ഞ മാസത്തെ വിൽപ്പന ചരിത്രം കുറിച്ചു

കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി സെപ്‌തംബറിൽ രാജ്യത്തെ വാഹന വിപണി മികച്ച ഉണർവ് നേടി. ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ വില്പനയിൽ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടിരുന്നു.Last month except for Tata Motors, all the major companies made good gains in car sales.

കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഒഴികെയുള്ള പ്രമുഖ കമ്പനികകളെല്ലാം കാർ വില്പനയിൽ മികച്ച നേട്ടമുണ്ടാക്കി, ദീപാവലി, നവരാത്രി, ക്രിസ്‌മസ് ആഘോഷങ്ങൾ ആവേശമാക്കാൻ വിതരണക്കാർ സ്‌റ്റോക്ക് വർദ്ധിപ്പിക്കുകയാണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന കഴിഞ്ഞ മാസം 24 ശതമാനം ഉയർന്ന് 51,062 യൂണിറ്റുകളിലെത്തി ചരിത്രം സൃഷ്‌ടിച്ചു. ടൊയോട്ട കിർലോസ്‌കറിന്റെ കാർ വില്പന 14 ശതമാനം വർദ്ധനയോടെ 26,847 യൂണിറ്റുകളായി.

കിയ മോട്ടോറിന്റെ കാർ വില്പന 14 ശതമാനം കൂടി 23,523ൽ എത്തി. മാരുതി സുസുക്കിയുടെ വാഹന വില്പന സെപ്തംബറിൽ രണ്ട് ശതമാനം ഉയർന്ന് 1,84,727 യൂണിറ്റുകളായി.

അതേസമയം വൈദ്യുതി വാഹനങ്ങളുടെ നികുതിയിലുണ്ടായ മാറ്റം മൂലം ടാറ്റ മോട്ടോഴ്‌സിന്റെ കാർ വില്പനയിൽ എട്ടുശതമാനം കുറവുണ്ടായി. എം.ജി മോട്ടോറിന്റെ വില്പനയും എട്ട് ശതമാനം ഇടിഞ്ഞു.

സെപ്തംബറിൽ ഇന്ത്യയിലെ ചരക്ക്, സേവന നികുതി(ജി.എസ്.ടി) വരുമാനം 6.5 ശതമാനം വർദ്ധനയോടെ 1.73 ലക്ഷം കോടി രൂപയിലെത്തി. ആഗസ്‌റ്റിൽ ജി.എസ്.ടി വരുമാനം 1.75 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ഇതുവരെ മൊത്തം ജി.എസ്.ടി വരുമാനം 10.1 ശതമാനം ഉയർന്ന് 9.13 ലക്ഷം കോടി രൂപയിലെത്തി.

ജി.എസ്.ടി കുതിപ്പ്മാസം വരുമാനം(രൂപയിൽ)

ഏപ്രിൽ 2.10 ലക്ഷം കോടിമേയ് 1.73 ലക്ഷം കോടിജൂൺ 1.74 ലക്ഷം കോടിജൂലായ് 1.82 ലക്ഷം കോടിആഗസ്‌റ്റ് 1.75 ലക്ഷം കോടിസെപ്‌തംബർ 1.73 ലക്ഷം കോടിഡോളർ സമ്മർദ്ദത്തിൽ തളരാതെ രൂപകരുത്തോടെ കുതിക്കുന്ന ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനിൽക്കുന്നു.

മാസാവസാനത്തിൽ കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതാണ് ഗുണമായത്. ഏഷ്യൻ നാണയങ്ങൾ ഇന്നലെ ഡോളറിനെതിരെ ദുർബലമായിരുന്നു. അമേരിക്കയിൽ ഈ വർഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡറൽ റിസർവിന്റെ സൂചനയാണ് ഡോളറിന് കരുത്തായത്. ഡോളറിനെതിരെ രൂപ ഇന്നലെ 83.79ൽ വ്യാപാരം അവസാനിപ്പിച്ചു.

കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി സെപ്‌തംബറിൽ രാജ്യത്തെ വാഹന വിപണി മികച്ച ഉണർവ് നേടി. ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ വില്പനയിൽ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടിരുന്നു.

കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഒഴികെയുള്ള പ്രമുഖ കമ്പനികകളെല്ലാം കാർ വില്പനയിൽ മികച്ച നേട്ടമുണ്ടാക്കി, ദീപാവലി, നവരാത്രി, ക്രിസ്‌മസ് ആഘോഷങ്ങൾ ആവേശമാക്കാൻ വിതരണക്കാർ സ്‌റ്റോക്ക് വർദ്ധിപ്പിക്കുകയാണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന കഴിഞ്ഞ മാസം 24 ശതമാനം ഉയർന്ന് 51,062 യൂണിറ്റുകളിലെത്തി ചരിത്രം സൃഷ്‌ടിച്ചു. ടൊയോട്ട കിർലോസ്‌കറിന്റെ കാർ വില്പന 14 ശതമാനം വർദ്ധനയോടെ 26,847 യൂണിറ്റുകളായി.

കിയ മോട്ടോറിന്റെ കാർ വില്പന 14 ശതമാനം കൂടി 23,523ൽ എത്തി. മാരുതി സുസുക്കിയുടെ വാഹന വില്പന സെപ്തംബറിൽ രണ്ട് ശതമാനം ഉയർന്ന് 1,84,727 യൂണിറ്റുകളായി.

അതേസമയം വൈദ്യുതി വാഹനങ്ങളുടെ നികുതിയിലുണ്ടായ മാറ്റം മൂലം ടാറ്റ മോട്ടോഴ്‌സിന്റെ കാർ വില്പനയിൽ എട്ടുശതമാനം കുറവുണ്ടായി. എം.ജി മോട്ടോറിന്റെ വില്പനയും എട്ട് ശതമാനം ഇടിഞ്ഞു.

സെപ്തംബറിൽ ഇന്ത്യയിലെ ചരക്ക്, സേവന നികുതി(ജി.എസ്.ടി) വരുമാനം 6.5 ശതമാനം വർദ്ധനയോടെ 1.73 ലക്ഷം കോടി രൂപയിലെത്തി. ആഗസ്‌റ്റിൽ ജി.എസ്.ടി വരുമാനം 1.75 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ഇതുവരെ മൊത്തം ജി.എസ്.ടി വരുമാനം 10.1 ശതമാനം ഉയർന്ന് 9.13 ലക്ഷം കോടി രൂപയിലെത്തി.

ജി.എസ്.ടി കുതിപ്പ്മാസം വരുമാനം(രൂപയിൽ)

ഏപ്രിൽ 2.10 ലക്ഷം കോടിമേയ് 1.73 ലക്ഷം കോടിജൂൺ 1.74 ലക്ഷം കോടിജൂലായ് 1.82 ലക്ഷം കോടിആഗസ്‌റ്റ് 1.75 ലക്ഷം കോടിസെപ്‌തംബർ 1.73 ലക്ഷം കോടിഡോളർ സമ്മർദ്ദത്തിൽ തളരാതെ രൂപകരുത്തോടെ കുതിക്കുന്ന ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനിൽക്കുന്നു.

മാസാവസാനത്തിൽ കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതാണ് ഗുണമായത്. ഏഷ്യൻ നാണയങ്ങൾ ഇന്നലെ ഡോളറിനെതിരെ ദുർബലമായിരുന്നു. അമേരിക്കയിൽ ഈ വർഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡറൽ റിസർവിന്റെ സൂചനയാണ് ഡോളറിന് കരുത്തായത്. ഡോളറിനെതിരെ രൂപ ഇന്നലെ 83.79ൽ വ്യാപാരം അവസാനിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

Related Articles

Popular Categories

spot_imgspot_img