രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണ; ചെന്നൈ വിമാനത്താവളത്തിൽ അട്ടിമറി നീക്കം; ലേസർ രശ്മി വരുന്നത് ഗിണ്ടിയിൽ നിന്നും

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത്തരം ഒരു ശ്രമം നടന്നത്.

രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെന്നൈയില്‍ ഇത്തരത്തിൽ വിമാനത്തിനുമേല്‍ ലേസര്‍രശ്മി പതിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുണെയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെയാണ് ലേസര്‍രശ്മി പതിച്ചത്.

അല്പനേരം കാഴ്ച തടസ്സപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ലേസര്‍ പ്രകാശം നിലച്ചതിനുശേഷമാണ് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കിയത്.

178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗിണ്ടി ഭാഗത്തുനിന്നാണ് ഇത്തരത്തിൽ ലേസര്‍രശ്മി വന്നതെന്ന് വിമാനത്താവള അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും കോക്പിറ്റിലേക്ക് ലേസര്‍രശ്മികള്‍ പതിച്ചാൽ വിമാനം അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്.

ലേസര്‍ രശ്മികള്‍ വരുമ്പോള്‍ അല്പനേരത്തേക്ക് പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

Related Articles

Popular Categories

spot_imgspot_img