ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതിലായിരുന്നു ഇഷ്ടം; ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം സ്വീകരിച്ചതെന്ന് നടി ലക്ഷ്മിപ്രിയ
ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം സ്വീകരിച്ചതെന്ന് നടി ലക്ഷ്മിപ്രിയ വ്യക്തമാക്കി. വിവാഹസമയത്താണ് മതമാറ്റം നടന്നതെങ്കിലും അത് ഭർത്താവ് ജയേഷിന്റെ നിർബന്ധം മൂലമല്ലെന്നും, താനാണ് അതിന് മുൻകൈയെടുത്തതെന്നും താരം പറഞ്ഞു.
പേരും ജാതിയും മതവും ഉൾപ്പെടെ എല്ലാ രേഖകളിലും ഔദ്യോഗികമായി മാറ്റം വരുത്തിയതായും അവർ പറഞ്ഞു.
മതംമാറ്റം തനിക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ലെന്നും, പഴയ വസ്ത്രം മാറ്റി പുതിയത് ധരിച്ചതുപോലെ ഒരു അനുഭവമായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
അമ്മയുടെ കുടുംബം യാഥാസ്ഥിതിക മുസ്‍ലിം പശ്ചാത്തലത്തിലുള്ളവരായിരുന്നെങ്കിലും അച്ഛന്റെ കുടുംബം പുരോഗമന ചിന്താഗതിയുള്ളവരായിരുന്നു.
കുടുംബപരമായി ക്ഷേത്രാചാരങ്ങളുമായി ബന്ധമുള്ള അനുഭവങ്ങളും ബാല്യകാലം മുതൽ ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഓണാട്ടുകരയിലെ നിരവധി ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും, ഹരിപ്പാട് ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി കുടുംബത്തിൽ നിന്നു സമർപ്പണങ്ങൾ നൽകിയിരുന്നുവെന്നും താരം പറഞ്ഞു.
മണ്ണാറശാല നാഗദേവതകളോടുള്ള വിശ്വാസവും വീട്ടിൽ നിലനിന്നിരുന്നുവെന്നും അവർ പറഞ്ഞു.
മുസ്‍ലിം ആചാരപ്രകാരമല്ല താൻ വളർന്നതെന്നും, ഖുർആൻ പഠിക്കുകയോ നോമ്പ് നോക്കുകയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. മതം ഒരാളിലും നിർബന്ധിച്ച് അടിച്ചേൽപ്പിക്കേണ്ടതല്ലെന്ന നിലപാടും അവർ പങ്കുവച്ചു.
English Summary:
Actress Lakshmipriya clarified that her conversion to Hinduism was her own decision and not due to any pressure from her husband. She said the change felt natural and not difficult. Coming from a mixed family background with both traditional and progressive influences, she noted she wasn’t raised strictly under Islamic practices. She emphasized that religion should never be forced on anyone.
lakshmipriya-religion-conversion-response
Lakshmipriya, Religion, Conversion, Celebrity News, Interview, Kerala News









