അയൽവാസി സലീമിന്റെ വീട്ടിലേക്കെത്താൻ വഴിയില്ല; കുടുംബ ക്ഷേത്ര ഭൂമി സൗജന്യമായി നൽകി ലക്ഷ്മിയും പാർവതിയും

മലപ്പുറം: അയൽവാസി സലീമിന്റെ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി വിട്ടുനൽകി ലക്ഷ്മി സുമയും പാർവതിയും. താനൂർ മൊയ്‌തീങ്കാനത്ത് സലീമിനാണ് ഇരുവരും ഭൂമി സൗജന്യമായി നൽകിയത്. മലപ്പുറം താനൂരിലെ കൊളങ്ങശേരി കുടുംബാംഗങ്ങളും ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളുമാണ് ഇവർ.

താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്നാണ് സലിം താമസിക്കുന്നത്. എന്നാൽ വീട്ടിലേക്കുള്ള വഴിക്കായി സ്ഥലം വിട്ടുനൽകാൻ സമീപത്തുതന്നെ താമസിക്കുന്ന ബന്ധുക്കളോട് വർഷങ്ങളായി അഭ്യർത്ഥിച്ചിട്ടും ഇവർ ഭൂമി നൽകിയില്ല.

തുടർന്ന് സലീമിന്റെ വീടിന്റെ എതിർവശത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമിയിൽ നിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി പി ബാബു, സെക്രട്ടറി കുഞ്ഞാവുട്ടി ഖാദർ എന്നിവർ സലീമിനൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ ലക്ഷ്മിയെയും പാർവതിയെയും സമീപിച്ചു. പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ അംഗമാണ് സലീം.

അസുഖ ബാധിതയായ ഉമ്മയുടെ ചികിത്സക്കായി സലീമും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകൾ അടക്കം മനസിലാക്കിയ ലക്ഷ്മിയും പാർവതിയും വഴിക്കാവശ്യമായ ഭൂമി വിട്ടുനൽകാമെന്ന് അറിയിച്ചു. കുടുംബക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ഒന്നര അടി വീതിയിൽ, 40 മീറ്റർ നീളത്തിലാണ് ഭൂമി വിട്ടു നൽകിയത്.

സലീമിന്റെ വീട്ടിലേക്കുള്ള വഴി നിർമിക്കാൻ റെസിഡന്റ്‌സ് അസോസിയേഷനാണ് നേതൃത്വം നൽകിയത്. വഴിസൗകര്യം ഒരുക്കിയതിനുശേഷം സലീം പൊളിച്ച ക്ഷേത്രമതിൽ പുനർനിർമിച്ച് നൽകുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

Related Articles

Popular Categories

spot_imgspot_img