web analytics

സംസ്ഥാനത്തെ ആദ്യ ട്രാൻസ്സോറൽ റോബോട്ടിക് തൈറോയ്ഡ് സർജറി വിജയകരം; തൊണ്ടയിൽ പ്രവേശിക്കാൻ പ്രയാസമുള്ള ഭാഗങ്ങളിൽ നിന്ന് ക്യാൻസറുകൾ നീക്കം ചെയ്യുന്നതിനുള്ള നൂതന ചികിത്സാരീതിയാണ് ടോർട്ട്

കൊച്ചി: തൊണ്ടയിലെ മുഴകൾ മുറിവില്ലാതെ നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയയായ ട്രാൻസ്സോറൽ റോബോട്ടിക് തൈറോയ്ഡ് സർജറി വിജയകരമായി നടത്തുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയായി വിപിഎസ് ലേക്ഷോർ. VPS Lakeshore Hospital Performs First Transoral Robotic Thyroid Surgery in the State

ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ഷോൺ ടി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ച് വിദേശിയായ 52 വയസ്സുള്ള രോഗിയിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയത്.

ട്രാൻസ്സോറൽ റോബോട്ടിക് തൈറോയിഡ് സർജറി, ട്രാൻസോറൽ റോബോട്ടിക് തൈറോയ്ഡെക്ടമി (TORT) എന്നും അറിയപ്പെടുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ ക്യാൻസറുകൾ വേദനരഹിതമായി ചികിത്സിച്ച് മികച്ച ശസ്ത്രക്രിയാ ഫലങ്ങൾ നൽകും. കൂടാതെ ദൃശ്യമായ പരിക്കുകൾ ഇല്ലാത്ത ഈ ശസ്ത്രക്രിയ രോഗിയെ സാധാരണ ജീവിതത്തിലേക്ക് വളരെവേഗം എത്താനും സഹായിക്കും.

“സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെയും നിയന്ത്രണത്തോടെയും നടത്താൻ ഈ സാങ്കേതികവിദ്യ നമ്മെ സഹായിക്കും. ടോർട്ട് ഒരു ആധുനിക ശസ്ത്രക്രിയാ വിദ്യയാണ്, റോബോട്ടിക് കൈ ഉപയോഗിച്ച് ബാഹ്യമായ മുറിവുകളില്ലാതെ വായിലൂടെ നേരിട്ട് പ്രവേശിച്ച് തൊണ്ടയിലെ മുഴകൾ നീക്കം ചെയ്യാൻ കഴിയും.

ഇക്കാരണത്താൽ, കഴുത്തിൽ ഒരു പാടും കാണില്ല” ടോർട്ടിൻ്റെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ച് സംസാരിച്ച ഡോ.ഷോൺ ടി.ജോസഫ് പറഞ്ഞു.
ഡോ.ഷോൺ നയിച്ച സംഘത്തിൽ ഡോ. അഭിജിത്ത് ജോർജ്ജ്, ഡോ. കാരുണ്യ ആർ. ഗോപാൽ, ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, അനെസ്തേസിയോളജിസ്റ് ഡോ. മല്ലി എബ്രഹാം , ഒ ടി നേഴ്സ് സരിൻ എന്നിവരും ഉൾപ്പെടുന്നു.

ടോൺസിലുകൾ, നാവിൻ്റെ അടിഭാഗം, കഴുത്ത് എന്നിവയുൾപ്പെടെ, തൊണ്ടയിൽ പ്രവേശിക്കാൻ പ്രയാസമുള്ള ഭാഗങ്ങളിൽ നിന്ന് ക്യാൻസറുകൾ നീക്കം ചെയ്യുന്നതിനുള്ള നൂതന ചികിത്സാരീതിയാണ് ടോർട്ട് എന്ന് അദ്ദേഹം പറഞ്ഞു.

“പാർശ്വഫലങ്ങൾ കുറഞ്ഞതിനാലും മികച്ച ഫലം ഉറപ്പുതരുന്നതിനാലും തൊണ്ടയിലെ കാൻസർ ചികിത്സയിൽ റോബോട്ടിന്റെ സഹായത്തോടെയുള്ള ഈ ശസ്ത്രക്രിയ ഏറ്റവും മികച്ച മുന്നേറ്റമാണ്”, ഡോ. ഷോൺ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആദ്യ വിജയകരമായ ടോർട്ട് ശസ്ത്രക്രിയ, നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം വാഗ്ദാനം ചെയ്യുന്നതിനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധതയാണ് അടിവരയിടുന്നതെന്ന് വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

“അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിൽ ഞങ്ങളുടെ സ്ഥിരമായ സമർപ്പണം വിപിഎസ് ലേക്ഷോറിലെ രോഗികളുടെ പരിചരണ നിലവാരം ഉയർത്താനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശസ്ത്രക്രിയകളിലേക്കും മറ്റ് വശങ്ങളിലേക്കും കൂടുതൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനുള്ള പാതയിലാണ് ഞങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ...

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img