അമേരിക്കൻ സംസ്ഥാനമായ അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ്ദത്താൽ തടാകം പൊട്ടുകയും ജലം പുറത്തേക്ക് പല വഴികളിലൂടെ ഒഴുകി വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുകൾ. മെൻഡെൻഹാൾ എന്ന ഹിമാനി പിന്തിരിഞ്ഞതാണ് ഇതിനു കാരണമായത്. Lake in Alaska bursts with rainwater and snow
ചൊവ്വാഴ്ച പുലർച്ചെ 3:15 ഓടെ ഉയർന്ന വെള്ളപ്പൊക്കത്തിൽ 100 ഓളം വീടുകളും ചില വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചില പ്രദേശങ്ങളിൽ ആളുകൾ ഒഴിപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. കാറുകൾ ഒഴുകിപ്പോയി. 2011 മുതലുള്ള കാലയളവിൽ ഈ പ്രതിഭാസം ഇടയ്ക്കിടെ സംഭവിച്ചിരുന്നു. ഇതുമൂലം തടാകത്തിനും നദിക്കും അരികിലുള്ള തെരുവുകളും വീടുകളും മുങ്ങുകയും ചെയ്തു.
യുഎസിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളും സവിശേഷതകളും ഉള്ള സംസ്ഥാനമാണ് അലാസ്ക. 1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നാശനഷ്ടത്തിൻ്റെ വ്യാപ്തിയെക്കുറിച്ച് കണക്കുകൾ ലഭിക്കാൻ ഉദ്യോഗസ്ഥർ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി സിറ്റി മാനേജർ റോബർട്ട് ബാർ പറഞ്ഞു.