താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിന്നും മാർച്ച് 20 ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല മോഷ്ടിച്ച സ്ത്രീകൾ താനൂർ പോലിസിൻറെ പിടിയിലായി.
തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത് വിട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നിരവധി തമിഴ് സ്ത്രികളെ പോലിസ് നിരീക്ഷിച്ചിരുന്നു.
താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തിൽ, സിഐ. ടോണി ജെ. മറ്റം, സബ്:ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത്, സലേഷ്, സക്കീർ , ലിബിൻ , നിഷ , രേഷ്മ, പ്രബീഷ് , അനിൽ എന്നിവരുടെ അനേക്ഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവർ സമാന രീതിയിലുള്ള നിരവധി സ്വർണ്ണ മോഷണ കേസുകളിൽ പ്രതികളാണ്.പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിഷു വേലയ്ക്കിടെ
എസ്.ഐയ്ക്ക് ക്രൂരമർദ്ദനം: അഞ്ച് പേർ അറസ്റ്റിൽ
കുഴൽമന്ദം മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേലയ്ക്കിടെ സംഘർഷം സ്ഥലത്ത് എസ് ഐ യെ മർദിച്ചവർ അറസ്റ്റിൽ. പിരിച്ചുവിടാൻ എത്തിയ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിനെ ലഹരിക്ക് അടിമകളായ അഞ്ചുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം.മർദ്ദനത്തിൽ നിലത്ത് വീണ സുരേഷ് കുമാറിന്റെ ഇടതു തോളിൽ പരിക്ക് പറ്റിയിരുന്നു.
സംഭവത്തോട്നുബന്ധിച്ച് വീശ്വലം സ്വദേശികളായ സുഭാഷ് (28), സി മിഥുൻ (23), കിഷോർ (30), കെ ഷാജു ( 32) , കെ അനീഷ് ( 30) എന്നിവർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
പരിക്കേറ്റ എസ്ഐയെ കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.