web analytics

എംബാപ്പെ ആശുപത്രിയിൽ

എംബാപ്പെ ആശുപത്രിയിൽ

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വയറ്റിലെ അണുബാധ മൂലമാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്.

ക്ലബ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ക്ലബ് ലോകകപ്പ് കളിക്കുന്ന സ്പാനിഷ് ക്ലബിന് വൻ തിരിച്ചടിയാണ് എംബാപ്പെയുടെ അഭാവം.

ക്ലബ് ലോകകപ്പിലെ ആദ്യ മത്സരവും എംബാപ്പെ കളിച്ചിരുന്നില്ല. അല്‍-ഹിലാലുമായുള്ള മത്സരത്തില്‍ റയല്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

പുതിയ പരിശീലകനായി സാബി അലോണ്‍സോ അടുത്തിടെയാണ് ചുമതലയേറ്റത്. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അലോണ്‍സോ പ്രതികരിച്ചു.

ആദ്യ മത്സരത്തിൽ എംബാപ്പെയ്ക്ക് പകരം റയല്‍ മഡ്രിഡ് ബി താരമായ ഗോള്‍സാലോ ഗാര്‍ഷ്യയാണ് ഇറങ്ങിയത്. ക്ലബ് ലോകകപ്പില്‍ ജൂണ്‍ 22-നാണ് റയലിന്റെ അടുത്ത മത്സരം നടക്കുക.

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി.

ഇതുമായി ബന്ധപ്പെട്ട് ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവക്കുകയായിരുന്നു.

ബിസിസിഐ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി ഇപ്പോൾ വന്നിരിക്കുന്നത്.

ഒരു സീസൺ മാത്രം കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്.

നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു ഈ വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.

നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളിൽനിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടർച്ചയാണ് ഈ വിധിയും.

കേരള ടസ്കേഴ്സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം.

ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്.

ആറു മാസത്തിനുള്ളിൽ പുതിയ ഗാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെയാണ്, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു.

ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കി…

ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള കൊച്ചി ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നൽകാൻ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകിയത്.

ടസ്കേഴ്സിന് ഐപിഎല്ലിൽ പ്രവേശനം നൽകി, നഷ്ടപരിഹാരത്തിൽനിന്ന് തലയൂരണമെന്നു ബിസിസിഐയിൽ ഒരു വിഭാഗം വാദിച്ചിരുന്നു.

എന്നാൽ നിയമപരമായി ടസ്കേഴ്സിനെ നേരിടാനായിരുന്നു പ്രബല പക്ഷത്തിന്റെ തീരുമാനം.

Summary: Real Madrid’s French striker Kylian Mbappe has been hospitalized due to a stomach infection. The club confirmed the news through an official statement, stating that the player is receiving medical treatment.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ നീക്കം

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ പാചകവാതകമായ എൽപിജി ഇനി...

Related Articles

Popular Categories

spot_imgspot_img