കൊച്ചി: ഹോണറേറിയത്തിൽ നാമമാത്രമായ വർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകുന്നത് പ്രത്യേക കരുതലാണെന്ന് റിപ്പോർട്ട്. ഇന്നലെ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ശമ്പള വർദ്ധനവ് വരുത്തിയ സർക്കാർ ഇന്ന് കരുതൽ നൽകിയത് കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെവി തോമസിനാണ്.
കെവി തോമസിന്റെ യാത്ര ബത്തയിൽ ഇരട്ടിയിലധികം വർദ്ധനയാണ് സർക്കാർ വരുത്തിയിരിക്കുന്നത്. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷമായി ഉയർത്താൻ പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. കെവി തോമസ് നടത്തുന്ന യാത്രകൾക്ക് അഞ്ച് ലക്ഷം തികയില്ലെന്നാണ് ഇത്ന് കാരണമായി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് ശുപാർശ എന്നാണ് പുറത്തു വരുന്ന വിവരം.